ATM Withdrawal Limits : എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള പരിധി എത്ര? ഓരോ കാർഡുകൾക്കും വ്യത്യാസമാണ്
ATM Withdrawal Limits On Basis Of Cards : ഒരു കാർഡുകൾക്ക് അനുസരിച്ചാണ് ബാങ്കുകൾ എടിഎമ്മിൽ നിന്നും പിൻവലിക്കാനുള്ള പരിധി നിശ്ചയിക്കുന്നത്. അവ എത്രയാണെന്ന് പരിശോധിക്കാം

ബാങ്കുകൾ ഉപയോക്താവിന് അക്കൗണ്ടിൽ നിന്നും എടിഎം വഴി പണം പിൻവലിക്കാനുള്ള തുകയ്ക്ക് പരിധി വെക്കാറുണ്ട്. ഒരോ ബാങ്കിന് കാർഡുകൾക്ക് അനുസരിച്ചാണ് ഈ പരിധി നിശ്ചയിക്കുക. അവ എത്രയാണെന്ന് പരിശോധിക്കാം

മെയ്സ്ട്രോ ഡെബിറ്റ് കാർഡ് വഴി പരമാവധി ഒരു 40,000 രൂപയാണ് പിൻവലിക്കാൻ സാധിക്കുക എന്നാണ് റിപ്പോർട്ട്

പ്ലാറ്റിനം ഇൻ്റർനാഷ്ണൽ കാർഡുകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് പരിധി. അതേസമയം എച്ച്ഡിഎഫ്സി ബാങ്കുകളുടെ കാർഡിൽ നിന്നും പരമാവധി 25,000 രൂപ വരെ പിൻവലിക്കാനെ സാധിക്കൂ

ബിസിനെസ് ആവശ്യങ്ങൾക്കായിട്ടുള്ള ഗോൾഡ് ഡെബിറ്റ് കാർഡ് വഴി പരമാവധി പിൻവലിക്കാനുള്ള തുക 50,000 രൂപയാണ്. ടൈറ്റാനീയം റോയൽ ഡെബിറ്റ് കാർഡ് വഴി 75,000 രൂപ വരെ പിൻവലിക്കാം. എന്നാൽ യെസ് ബാങ്കിൻ്റെ പിഎംജെഡിവൈ റൂപെ ചിപ്പ് ഡെബിറ്റ് കാർഡ് വഴി 10,000 രൂപയെ ഒരു ദിവസം പിൻവലിക്കാൻ സാധിക്കൂ. റൂപെയുടെ പ്ലാറ്റിനം ഡൊമെസ്റ്റിക് കാർഡ് വഴി 25,000 രൂപ ഒരു ദിവസം പിൻവലിക്കാം. എമേർജ് ഡെബിറ്റ് കാർഡ് വഴി 3 ലക്ഷം രൂപ വരെ പിൻവലിക്കാം.

കാനറ ബാങ്കിൻ്റെ ക്ലാസിക് റൂപെ, വിസ, സ്റ്റാൻഡേർഡ് മാസ്റ്റർകാർഡ് വഴി 75,000 രൂപയാണ് പരമാവധി ഒരു ദിവസം പിൻവലിക്കാനാകുക

റൂപെ പ്ലാറ്റിനം ബിസിനെസ് പ്ലാറ്റിനം എൻസിഎംസി കാർഡുകൾ വഴി ഒരു ലക്ഷം രൂപ വരെ പിൻവലിക്കാം. വിസാ സിഗ്നേച്ചർ, മാസ്റ്റർകാർഡ് ബിസിനെസ് ഡെബിറ്റ് കാർഡ് വഴി ഒരു ദിവസം ഒന്നര ലക്ഷം രൂപ വരെ പിൻവലിക്കാം