Axis Bank FD: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് ആക്സിസ് ബാങ്ക്
ഇനിമുതൽ സാധാരണ ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്കിൽ നിന്നും 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ ലഭിക്കും
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിശോധിക്കുന്നവരാണോ നിങ്ങൾ ആക്സിസ് ബാങ്കിൻറെ മാറ്റവും ശ്രദ്ധിച്ചു കാണുമല്ലോ അല്ലേ? ഇന്ത്യയിലെ വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ മെയ് 16 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
ഇനിമുതൽ സാധാരണ ഉപഭോക്താക്കൾക്ക് ആക്സിസ് ബാങ്കിൽ നിന്നും 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കും. അതേസമയം മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.85 ശതമാനം വരെ പലിശയും ബാങ്ക് നൽകുന്നണ്ട്. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇവ കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
7 ദിവസം മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ പൊതുജനങ്ങൾക്ക് 3.00 ശതമാനം മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം എന്നാണ് നിരക്ക് അതേസമയം 15 ദിവസം മുതൽ 29 ദിവസം വരെ പൊതുജനങ്ങൾക്ക് 3.00 ശതമാനം മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം എന്നാണ് പലിശ ലഭിക്കുന്ന പലിശ നിരക്ക്.
30 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളിലാവട്ടെ പൊതുജനങ്ങൾക്ക് 3.50 ശതമാനംവും മുതിർന്ന പൗരന്മാർക്ക് 4 ശതമാനവും ലഭിക്കും. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയിൽ പൊതുജനങ്ങൾക്ക് 4.25 ശതമാനം ഉം, മുതിർന്ന പൗരന്മാർക്ക് 4.75 ശതമാനം ഉം പലിശ ലഭിക്കും.
61 ദിവസം മുതൽ 3 മാസത്തിൽ താഴെയാണ് നിക്ഷേപമെങ്കിൽ അവിടെ പൊതുജനങ്ങൾക്ക് 4.50 ശതമാനം ഉൺ മുതിർന്ന പൗരന്മാർക്ക് 5 ശതമാനം എന്നിങ്ങനെയാണ് ലഭിക്കുന്ന പലിശ നിരക്ക്, 3 മാസം മുതൽ 4 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 4.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
മറ്റ് നിരക്കുകൾ ഇങ്ങനെ
8 മാസം മുതൽ 9 മാസം വരെ പൊതുജനങ്ങൾക്ക് 5.75 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം ഉം, 9 മാസം മുതൽ 10 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.00 ശതമാനം മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം ഉം, 10 മാസം മുതൽ 11 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 6.00 ശതമാനം ഉം മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനവും പലിശ ലഭിക്കും. 11 മാസം മുതൽ പൊതുജനങ്ങൾക്ക് 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം
1 വർഷം മുതൽ
1 വർഷം വരെ 4 ദിവസം പൊതുജനങ്ങൾക്ക് 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം 1 വർഷം 11 ദിവസം വരെ: പൊതുജനങ്ങൾക്ക് 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം 1 വർഷം 24 ദിവസം വരെ: പൊതുജനങ്ങൾക്ക് 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം. 1 വർഷം 25 ദിവസം മുതൽ 13 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം
13 മാസം മുതൽ 14 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 6.70 ശതമാനം മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം, 14 മാസം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനം
15 മാസം മുതൽ 16 മാസത്തിൽ താഴെ പൊതുജനങ്ങൾക്ക് 7.10 ശതമാനം മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം, 16 മാസം മുതൽ 17 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം. 17 മാസം മുതൽ 18 മാസം വരെ: പൊതുജനങ്ങൾക്ക് 7.20 ശതമാനം മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനം.
18 മാസം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം, 2 വർഷം മുതൽ 30 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം. 30 മാസം മുതൽ 3 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം, 3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം, 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം.