AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ayushman Bharat Card: ആയുഷ്മാന്‍ ഭാരത് കാര്‍ഡെടുത്തോ? അര്‍ഹതയുള്ളത് ഇവര്‍ക്ക് മാത്രം

Ayushman Bharat Benefits: ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, ആ പദ്ധതി മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങള്‍ക്ക് നിങ്ങള്‍ യോഗ്യനാണോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആനുകൂല്യങ്ങള്‍ നിരസിക്കുന്നതിന് കാരണമായേക്കാം.

Ayushman Bharat Card: ആയുഷ്മാന്‍ ഭാരത് കാര്‍ഡെടുത്തോ? അര്‍ഹതയുള്ളത് ഇവര്‍ക്ക് മാത്രം
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനImage Credit source: Social Media
Shiji M K
Shiji M K | Updated On: 28 Feb 2026 | 10:56 AM

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡുകള്‍ രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഈ പദ്ധതി പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും പലര്‍ക്കും എന്താണ് ഈ പദ്ധതിയെന്നും എങ്ങനെയാണ് പ്രവര്‍ത്തനമെന്നുമുള്ള കാര്യത്തില്‍ വലിയ ധാരണയില്ല.

ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, ആ പദ്ധതി മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങള്‍ക്ക് നിങ്ങള്‍ യോഗ്യനാണോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആനുകൂല്യങ്ങള്‍ നിരസിക്കുന്നതിന് കാരണമായേക്കാം.

ഇവര്‍ക്ക് അപേക്ഷിക്കാനാകില്ല

സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. അതായത്, ഇവര്‍ക്ക് പിഎഫ് ആനുകൂല്യം ലഭിക്കുന്നതാണ് ഇതിന് കാരണം.

ഇഎസ്‌ഐസി ഗുണഭോക്താക്കള്‍- എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ വരുന്നവര്‍ക്കും ആനുകൂല്യം ലഭിക്കില്ല.

ആദായനികുതിദായകര്‍- നിശ്ചിത പരിധിക്ക് മേല്‍ വരുമാനമുള്ള, ആദായനികുതി അടയ്ക്കുന്നവര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍- കേന്ദ്ര-സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് സ്ഥിരം ജോലികള്‍ ചെയ്യുന്നവര്‍ക്കും.

ഉയര്‍ന്ന ആസ്തിയുള്ളവര്‍- വലിയ വീടുള്ളവര്‍, കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍, 5 ഏക്കറില്‍ കൂടുതല്‍ കൃഷിഭൂമി കൈവശമുള്ളവര്‍, 10,000 ത്തില്‍ കൂടുതല്‍ മാസവരുമാനം ഉള്ളവര്‍, 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള വാഹനങ്ങളോ കാര്‍ഷിക ഉപകരണങ്ങളോ സ്വന്തമായുള്ളവര്‍.

Also Read: LIC Bima Sakhi Yojana: മാസം 7,000 രൂപ കൈയിലെത്തും, അപേക്ഷിക്കേണ്ടത് ഇങ്ങനെ….

മറ്റ് വഴികള്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിക്ക് അര്‍ഹല്ലാത്തവര്‍ക്ക് അപേക്ഷിക്കാവുന്ന മറ്റ് മാര്‍ഗങ്ങള്‍.

  • മുഖ്യമന്ത്രി അമൃതം യോജന- ഗുജറാത്ത്
  • ഡോ.വൈഎസ്ആര്‍ ആരോഗ്യശ്രീ സ്‌കീം- ആന്ധ്രാപ്രദേശ്
  • ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി- കേരളം
  • മഹാത്മാ ജ്യോതിബ ഫൂലെ ജന്‍ ആരോഗ്യ യോജന- മഹാരാഷ്ട്ര
  • ഭമാഷാ സ്വാസ്ഥ്യ ബീമാ യോജന- രാജസ്ഥാന്‍
  • കേന്ദ്ര ഗവണ്‍മെന്റ് ആരോഗ്യ പദ്ധതി
  • എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം
  • പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന
  • ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം

 

Follow Us