AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Strike: 3 ദിവസം നിശ്ചലം? രാജ്യവ്യാപകമായി പണി മുടക്ക്, ജീവനക്കാർ ആവശ്യപ്പെടുന്നത്

Bank Strike: പണിമുടക്ക് പ്രഖ്യാപിച്ചാൽ മൂന്നുദിവസം തുടർച്ചയായി ബാങ്ക് വഴിയുള്ള യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ സാധിക്കില്ല. ഇത് ബാങ്ക് പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്ന അവസ്ഥയാകും...

Bank Strike: 3 ദിവസം നിശ്ചലം? രാജ്യവ്യാപകമായി പണി മുടക്ക്, ജീവനക്കാർ ആവശ്യപ്പെടുന്നത്
Bank HolidayImage Credit source: Tv9 Network
Ashli C
Ashli C | Updated On: 05 Jan 2026 | 12:58 PM

ന്യൂഡൽഹി: രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ. അഞ്ചുദിവസത്തെ പ്രവർത്തി ആഴ്ച നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്കുന്നത്. നിലവിൽ ബാങ്ക് ജീവനക്കാർക്ക് എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ഉണ്ട്. അഞ്ചുദിവസത്തെ പ്രവർത്തി ആഴ്ച്ച നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനുവരി 27നാണ് രാജ്യത്തെ ബാങ്കുകൾ നിശ്ചലമാകുക. എന്നാൽ പണിമുടക്ക് ഒരു ദിവസം അല്ല ബാധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് മൂന്നു ദിവസമാണ് ഈ പണിമുടക്ക് ബാധിക്കുക.

കാരണം ജനുവരി 25 ഉം 26 ഇതിനോടകം തന്നെ ബാങ്കുകൾ അവധിയാണ്. അതിനാൽ തന്നെ ജനുവരി 27 ന് പണിമുടക്ക് പ്രഖ്യാപിച്ചാൽ മൂന്നുദിവസം തുടർച്ചയായി ബാങ്ക് വഴിയുള്ള യാതൊരുവിധത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ സാധിക്കില്ല. ഇത് ബാങ്ക് പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്ന അവസ്ഥയാകും. മൂന്ന് ദിവസം ഇത് ജനങ്ങളെ ബാധിക്കുമെന്ന് യുണൈറ്റഡ് ഫോറം ബാങ്ക് ഓഫ് യൂണിയന്റെ കീഴിലുള്ള യൂണിയനുകൾ പറയുന്നു.

2024 മാർച്ചിൽ എത്തിയ വേതന ഒത്തുതീർപ്പിന്റെ ഭാഗമായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) യുഎഫ്ബിയുവും തമ്മിലുള്ള പരസ്പര ധാരണ പ്രകാരം ശേഷിക്കുന്ന രണ്ട് ശനിയാഴ്ചകൾ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചതായി യുഎഫ്ബിയു അറിയിച്ചു.”ഞങ്ങളുടെ ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കാത്തത് ഖേദകരമാണ്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും 40 മിനിറ്റ് കൂടി ജോലി ചെയ്യാൻ ഞങ്ങൾ ഇതിനകം സമ്മതിച്ചിട്ടുള്ളതിനാൽ ജോലി സമയം നഷ്ടപ്പെടില്ല,” യുഎഫ്ബിയു പ്രസ്താവനയിൽ പറഞ്ഞു.

ആർ‌ബി‌ഐ, എൽ‌ഐ‌സി, ജി‌ഐ‌സി തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച പിന്തുടരുന്നുണ്ടെന്നും വിദേശനാണ്യം, പണ വിപണികൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ തുടങ്ങിയ വിപണികളും ശനിയാഴ്ചകളിൽ അടച്ചിടുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല.അതുകൊണ്ട് ബാങ്കുകൾ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച സ്വീകരിക്കാതിരിക്കാൻ ഒരു ന്യായീകരണവുമില്ലെന്ന് അതിൽ പറയുന്നു. കൂടാതെ 2026 ജനുവരി 27 ന് എല്ലാ ബാങ്കുകളിലും അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്യാൻ തീരുമാനിച്ചതായി യൂണിയനുകൾ അറിയിച്ചു.