KKR: ഷാരൂഖ് ഖാൻ മാത്രമല്ല, കെകെആറിന്റെ ഉടമകളായി ഈ ദമ്പതികളും! ആസ്തി കേട്ടാൽ ഞെട്ടും
Who owns KKR: ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാനെ 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനെച്ചൊല്ലി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്തിടെ വിവാദത്തിൽ അകപ്പെട്ടിരുന്നു. ചില തീവ്രവാദ വിഭാഗങ്ങൾ ഷാരൂഖിനെതിരെ രംഗത്തെത്തിയിരുന്നു.
ഐപിഎല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR). കെകെആർ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് ഷാരൂഖ് ഖാന്റെ മുഖമാണ്. ബംഗ്ലാദേശി പേസർ മുസ്തഫിസുർ റഹ്മാനെ 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനെച്ചൊല്ലി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്തിടെ വിവാദത്തിൽ അകപ്പെട്ടിരുന്നു. ചില തീവ്രവാദ വിഭാഗങ്ങൾ ഷാരൂഖിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഷാരൂഖ് മാത്രമല്ല ഈ ടീമിന്റെ ഉടമ എന്ന് നിങ്ങൾക്ക് അറിയാമോ?
കെകെആറിന്റെ ഉടമസ്ഥർ ആരെല്ലാം?
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിൽ ഒന്നായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 45 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത് പ്രശസ്ത നടി ജൂഹി ചൗളയും ഭർത്താവും പ്രമുഖ വ്യവസായിയുമായ ജയ് മേത്തയുമാണ്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, മൂവരും ചേർന്ന് 2008 ൽ 623 കോടി രൂപയ്ക്ക് കെകെആറിനെ വാങ്ങിയിരുന്നു, എന്നാൽ ഇപ്പോൾ ഫ്രാഞ്ചൈസിയുടെ മൂല്യം 9,139 കോടി രൂപ ആണ്.
90-കളിൽ ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു ജൂഹി ചൗള. ഷാരൂഖ് ഖാനൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ജൂഹി, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ജൂഹിയുടെ ഭർത്താവ് ജയ് മേത്ത, ‘മേത്ത ഗ്രൂപ്പ്’ എന്ന വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ തലവനാണ്.
ALSO READ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതിൽ പ്രതികരിച്ച് മുസ്തഫിസുർ റഹ്മാൻ
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെങ്കിലും, ഹ്യൂറൺ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി ജൂഹി ചൗള തുടരുകയാണ്. നിക്ഷേപങ്ങളിലും സംരംഭങ്ങളിലും നിന്നുമാണ് ജൂഹിയുടെ സമ്പാദ്യം. ചില റിപ്പോർട്ടുകൾ പ്രകാരം ജൂഹിയുടെ ആസ്തി ഏകദേശം 4,600 കോടി രൂപയും ജയ് മേത്തയുടെ ആസ്തി ഏകദേശം 2,400 കോടി രൂപയുമാണ്.