ബാങ്ക് പണിമുടക്ക് വരുന്നു! പെട്ടുപോകാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാം; എസ്ബിഐയുടെ മുന്നറിയിപ്പ്‌

Bank Strike Alert: പണിമുടക്ക് കാലയളവിൽ അവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ കുറഞ്ഞാല്‍ ശാഖകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ പണം ആവശ്യമായി വരുന്ന ഉപഭോക്താക്കൾ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്‌ഡ്രോവൽ മെഷീനുകളും ഉപയോഗിക്കണമെന്നും എസ്‌ബി‌ഐ

ബാങ്ക് പണിമുടക്ക് വരുന്നു! പെട്ടുപോകാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാം; എസ്ബിഐയുടെ മുന്നറിയിപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

20 Sep 2026 | 10:02 PM

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്തംബര്‍ 28 മുതൽ 30 വരെ ആഹ്വാനം ചെയ്തിട്ടുള്ള മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിക്കിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എസ്ബിഐ. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി പണിമുടക്ക് തീയതികൾക്ക് മുൻപായി തന്നെ പ്രധാനപ്പെട്ട ബാങ്കിങ്‌ ഇടപാടുകൾ പൂർത്തിയാക്കാൻ എസ്‌ബി‌ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിക്കേണ്ടതോ അല്ലെങ്കിൽ ബാങ്ക് ജീവനക്കാരുടെ സഹായം ആവശ്യമായതോ ആയ സേവനങ്ങൾക്കാണ് ഇത് പ്രധാനമായും ബാധകമാകുന്നത്. അതുകൊണ്ട്, ഇത്തരം സേവനങ്ങള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ സെപ്തംബര്‍ 28-ന് മുമ്പായി തന്നെ ഇടപാടുകള്‍ ആസൂത്രണം ചെയ്യണം.

പണിമുടക്ക് കാലയളവിൽ അവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ കുറഞ്ഞാല്‍ ശാഖകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുണ്ട്. അതുപോലെ, പണിമുടക്ക് ദിവസങ്ങളിൽ പണം ആവശ്യമായി വരുന്ന ഉപഭോക്താക്കൾ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്‌ഡ്രോവൽ മെഷീനുകളും ഉപയോഗിക്കണമെന്ന് എസ്‌ബി‌ഐ നിര്‍ദ്ദേശിച്ചു.

ലഭ്യമായ ബാങ്കിങ്‌ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് കസ്റ്റമർ സർവീസ് പോയിന്റുകളും (CSPs) ഉപയോഗിക്കാം. കൂടാതെ, ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ മാർഗങ്ങൾ പ്രയോജനപ്പെടുത്താനും എസ്‌ബി‌ഐ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഡിജിറ്റലായി ചെയ്യാൻ കഴിയുന്ന ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, മൊബൈൽ ബാങ്കിംഗ്, യുപിഐ എന്നിവ ഉപയോഗിക്കാം.

Also Read: 8th Pay Commission: സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 63,000 രൂപയിലേക്കോ? എന്താണീ ഫിറ്റ്മെന്റ് ഫാക്ടർ

പേയ്‌മെന്റുകള്‍ നടത്തുന്നത് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ ബാങ്ക് ശാഖയില്‍ നേരിട്ടെത്താതെ നടത്താന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും. എന്നാല്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാകില്ല. രേഖകള്‍ ആവശ്യമുള്ള ഇടപാടുകള്‍, ചില ചെക്ക് സംബന്ധമായ സേവനങ്ങൾ, ജീവനക്കാരുടെ സഹായം ആവശ്യമായ മറ്റ് സര്‍വീസുകള്‍ എന്നിവ ശാഖകളുടെ പ്രവർത്തനം തടസപ്പെട്ടാല്‍ വൈകിയേക്കാം.

എസ്ബിഐയുടെ അറിയിപ്പ്‌

ബാങ്ക് സേവനങ്ങള്‍ തടസപ്പെടും

സെപ്തംബര്‍ 28 മുതൽ 30 വരെയുള്ള പണിമുടക്ക് 26, 27 തീയതികളിലെ വാരാന്ത്യ അവധി ദിവസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് വരുന്നത്. ഉപഭോക്താക്കൾക്ക് സെപ്തംബര്‍ 26 മുതൽ 30 വരെ തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ സാധാരണ രീതിയിലുള്ള ബാങ്ക് ശാഖാ സേവനങ്ങൾ ലഭിച്ചേക്കില്ല. നേരത്തെ സെപ്തംബര്‍ 11-ന് UFBU പണിമുടക്ക് നടത്തിയിരുന്നു. യൂണിയൻ ഫോറത്തിന്റെ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് സെപ്തംബര്‍ 28 മുതല്‍ 30 വരെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

State Bank of India has issued an advisory ahead of the nationwide bank strike from September 28 to 30. Customers are urged to complete essential branch work before September 26 to avoid potential delays. Branch services could face disruptions for five consecutive days due to the weekend and the strike. Digital banking, ATMs, and UPI channels will remain available for routine transactions.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു