AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holidays: ജനുവരി 24 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; ഇടപാടുകളെല്ലാം വേഗം നടത്തിക്കോളൂ

National Bank Holiday on January 24 to 28: ഞായറാഴ്ചകള്‍ക്ക് പുറമെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന ശനിയാഴ്ചകള്‍ കൂടി അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

Bank Holidays: ജനുവരി 24 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; ഇടപാടുകളെല്ലാം വേഗം നടത്തിക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Published: 20 Jan 2026 | 06:31 PM

രാജ്യത്തെ ബാങ്കുകള്‍ വീണ്ടുമൊരു നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് തുടര്‍ച്ചയായ ബാങ്ക് അവധികള്‍ എത്തുന്നത്. മൂന്ന് ദിവസത്തെ അവധികളും അതോടൊപ്പം ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതുമാണ് നിലവിലെ അവധിക്ക് കാരണം. നാല് ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കിടപാടുകള്‍ നടത്തേണ്ടവര്‍ വൈകാതെ അത് പൂര്‍ത്തിയാക്കേണ്ടതാണ്.

ജനുവരി 24,25,26 ദിവസങ്ങളിലാണ് രാജ്യത്തെ ബാങ്ക് അവധികള്‍. എന്നാല്‍ 28ന് ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ജനുവരി 24 മാസത്തെ അവസാന ശനിയായതിനാല്‍ അവധിയാണ്, 25 ഞായര്‍, 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ചുള്ള അവധിയുമുണ്ട്.

ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്ന ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് ബാങ്ക് യൂണിയനുകളുടെ സംഘടനയാണിത്.

Also Read: 8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർദ്ധനവ് ഉടൻ; ശമ്പളവും കൂടും

ഞായറാഴ്ചകള്‍ക്ക് പുറമെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്. എന്നാല്‍ ശേഷിക്കുന്ന ശനിയാഴ്ചകള്‍ കൂടി അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 40 മിനിറ്റ് കൂടുതല്‍ ജോലി ചെയ്യാന്‍ തങ്ങള്‍ തയാറാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.