Bengaluru Real Estate: ബെംഗളൂരുവില്‍ താമസിക്കാനാകില്ല; കൊച്ചുവീടിന് പോലും വേണ്ടത് കോടികള്‍
Bengaluru Housing Market Surges as Mid-Premium Segment Soars: 1 മുതല്‍ 2 കോടി രൂപ വരെയാണ് നഗരത്തില്‍ ഇരുവിഭാഗങ്ങളിലും പെടുന്ന വീടുകളുടെ പ്രാരംഭവില. ബെംഗളൂരുവിലേക്കെത്തുന്നവര്‍ക്ക് താമസസൗകര്യം ലഭിക്കാതെ വലയുന്ന സാഹചര്യവുമുണ്ട്, അപ്പാര്‍ട്ട്‌മെന്റുകളുടെ ഉള്‍പ്പെടെ വില ഇനിയും ഉയരുമെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
ബെംഗളൂരുവില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില സര്‍വ്വകാല റെക്കോഡില്‍. നാല് ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിലയില്‍ സംഭവിച്ചിരിക്കുന്നത്. ഇടത്തരം, പ്രീമിയം വിഭാഗങ്ങളെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ രണ്ട് കോടി രൂപ വരെയാണ് നഗരത്തില്‍ ഇരുവിഭാഗങ്ങളിലും പെടുന്ന വീടുകളുടെ പ്രാരംഭ വില. ബെംഗളൂരുവിലേക്കെത്തുന്നവര്‍ക്ക് താമസസൗകര്യം ലഭിക്കാതെ വലയുന്ന സാഹചര്യവുമുണ്ട്, അപ്പാര്‍ട്ട്‌മെന്റുകളുടെ ഉള്‍പ്പെടെ വില ഇനിയും ഉയരുമെന്നാണ് വിവരം.
മിഡ്-പ്രീമിയം വിലകള്‍
ഇടത്തരം-പ്രീമിയം വിലയുള്ള വീടുകള്‍ക്കാണ് ബെംഗളൂരുവിൽ ഡിമാന്‍ഡ് കൂടുതല്‍. അഞ്ച് കോടി രൂപ വരെയാണ് ഇവയ്ക്ക് നിലവിൽ വില ഈടാക്കുന്നത്. എന്നാൽ 50 ലക്ഷത്തിനും അതിന് താഴെയുമായി താങ്ങാനാകുന്ന വിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വീടുകളുമുണ്ട്. പക്ഷേ ഇവയുടെ ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് മിഡ്-പ്രീമിയം റേഞ്ചിലുള്ള പ്രോപ്പര്‍ട്ടികളാണ്. ആഡംബര വീടുകളോടുള്ള ആളുകളുടെ താത്പര്യം, അത്തരം പ്രോപ്പർട്ടികളുടെ വില പത്ത് മുതല്‍ 20 കോടി രൂപ വരെ ഉയരുന്നതിന് വഴി ഒരുക്കിട്ടുണ്ട്.
മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ റെസിഡന്‍ഷ്യല്‍ മേഖല ശക്തമായി തുടരുകയാണ്. മിഡ് മുതല്‍ പ്രീമിയം വരെയുള്ള ഭവനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം വില ഇനിയും ഉയരുമെന്ന മുന്നറിയിപ്പും റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ നല്‍കുന്നു.
Also Read: Hyderabad Real Estate: ഹൈദരാബാദില്‍ വീട് വേണോ? ഇവിടെ മാത്രമേ വിലക്കുറവുള്ളൂ, മികച്ച സ്ഥലങ്ങളിതാ
ഇവിടങ്ങളില്‍ വന്‍ ഇടിവ്
ബെംഗളൂരുവില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ വില്‍പന തകൃതിയായി നടക്കുമ്പോള്‍ മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ വില്‍പന കുറഞ്ഞു. എന്നാല്‍ ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ വലിയ പുരോഗതിയാണ് സംഭവിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.