Money Deposit: നിക്ഷേപകന്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കുമോ?
Unclaimed Money Deposit: പ്രായമായവരാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ അവര്‍ക്ക് അത്തരമൊരു സമ്പാദ്യം ഉണ്ടെന്ന് പോലും പലരും അറിയാറില്ല. എന്നാല്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയം ഈ പണം മുഴുവനായി നോമിനിക്ക് ലഭിക്കുമോ എന്നതാണ്.
നിക്ഷേപകന്റെ മരണശേഷമാണ് പലപ്പോഴും അദ്ദേഹത്തിന്റെ സമ്പാദ്യങ്ങള്‍ക്ക് ഒരു നോമിനിയുള്ളതായി കുടുംബാംഗങ്ങള്‍ അറിയാറുള്ളത്. പ്രായമായവരാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ അവര്‍ക്ക് അത്തരമൊരു സമ്പാദ്യം ഉണ്ടെന്ന് പോലും പലരും അറിയാറില്ല. എന്നാല്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയം ഈ പണം മുഴുവനായി നോമിനിക്ക് ലഭിക്കുമോ എന്നതാണ്. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം.
ഒരു നിക്ഷേപം പത്ത് വര്‍ഷത്തേക്ക് സജീവമല്ലെങ്കില്‍ സ്വാഭാവികമായും ബാങ്ക് അത് നിക്ഷേപക വിദ്യാഭ്യാസ, ബോധവത്കരണ ഫണ്ടിലേക്ക് മാറ്റുന്നു. ആര്‍ബിഐ കൈകാര്യം ചെയ്യുന്ന ഈ ഫണ്ട് നിക്ഷേപകരില്‍ അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നുണ്ട്. വിവിധ ബാങ്കുകളിലൂടെ ലഭിക്കുന്ന ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ പലിശ നല്‍കുന്നു. ആരെങ്കിലും അത് ക്ലെയിം ചെയ്യുമ്പോള്‍ പലിശ സഹിതമാണ് അവര്‍ക്ക് പണം ലഭിക്കുന്നത്.
എന്നാല്‍ നിങ്ങളുടെ പേര് നോമിനിയായി നിക്ഷേപത്തില്‍ ഉള്ളതുകൊണ്ട് മാത്രം പണം ലഭിക്കുകയില്ല. അതിന് വില്‍പത്രം ആവശ്യമാണ്. നിക്ഷേപകന്‍ മരിക്കുന്നതിന് മുമ്പ് നോമിനിയുടെ പേരില്‍ വില്‍പത്രം എഴുതുകയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും.




Also Read: PayPal World: അതിര്‍ത്തി കടന്ന് യുപിഐ; ഇന്ത്യക്കാര്‍ക്ക് പേപാല്‍ വേള്‍ഡിലൂടെ പേയ്‌മെന്റ് നടത്താം
പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാം
നിങ്ങളുടെ പേരില്‍ ആരെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാനും വളരെ എളുപ്പമാണ്. https://udgam.rbi.org.in/unclaimed-deposits/#/login എന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് അതറിയാനാകുന്നതാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍, പാന്‍, വോട്ടര്‍ ഐഡി പോലുള്ള ചില അടിസ്ഥാന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കണം. ആ നിക്ഷേപം ക്ലെയിം ചെയ്യപ്പെടാത്തതാണെങ്കില്‍ നിങ്ങള്‍ക്ക് ഏത് ബാങ്കിലാണോ നിക്ഷേപമുള്ളത് അതിന്റെ അക്കൗണ്ട് വഴി ലഭിക്കുന്നതാണ്.