AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Boby Chemmanur: എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, സ്വർണവും ലഭിക്കും; സ്വർണ എടിഎം സ്ഥാപിച്ച് ബോബി ചെമ്മണ്ണൂർ

Gold ATM By Boby Chemmanur: സ്വർണം വാങ്ങാൻ കഴിയുന്ന എടിഎം സ്ഥാപിച്ച് ബോബി ചെമ്മണ്ണൂർ. തൃശൂരിലാണ് എടിഎം സ്ഥാപിച്ചത്.

Boby Chemmanur: എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, സ്വർണവും ലഭിക്കും; സ്വർണ എടിഎം സ്ഥാപിച്ച് ബോബി ചെമ്മണ്ണൂർ
ബോബി ചെമ്മണ്ണൂർImage Credit source: Boby Chemmanur Facebook, Unsplash
abdul-basith
Abdul Basith | Published: 10 Nov 2025 07:11 AM

കേരളത്തിൽ ആദ്യത്തെ സ്വർണ എടിഎം സ്ഥാപിച്ച് ബോബി ചെമ്മണ്ണൂർ. പണം നൽകി സ്വർണം വാങ്ങാവുന്ന എടിഎം ആണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൻ്റെ തൃശൂർ കോർപ്പറേറ്റ് ഓഫീസിൽ സ്ഥാപിച്ചിരിക്കുന്നത്. ഒരു ബുദ്ധിമുട്ടും കൂടാതെ സ്വർണം വാങ്ങാനുള്ള അവസരമാണ് എടിഎമിലൂടെ സാധ്യമാകുന്നതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

പണം നൽകി സ്വർണത്തിൻ്റെയും വെള്ളിയുടെയും നാണയങ്ങൾ എടിഎമ്മിൽ നിന്ന് വാങ്ങാം. അര മില്ലിഗ്രാം മുതലുള്ള നാണയങ്ങളാണ് ലഭിക്കുക. എടിഎം 24 മണിക്കൂറും പ്രവർത്തിക്കും. പണം നിക്ഷേപിച്ചാൽ പെട്ടെന്ന് തന്നെ സ്വർണനാണയം ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ എടിഎം നിർമ്മിച്ചത്. ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് ഗോൾഡ്സിക പ്രൈവറ്റ് ലിമിറ്റഡ്.

Also Read: Post Office Scheme: 18 വയസ് കഴിഞ്ഞതാണോ? മാസം 10,000 രൂപയിലധികം സമ്പാദിക്കാം

2022ലാണ് രാജ്യത്ത് ആദ്യമായി സ്വർണ എടിഎം അവതരിപ്പിക്കപ്പെട്ടത്. ഹൈദരാബാദിലെ ബീഗംപേട്ടിലായിരുന്നു ആദ്യ എടിഎം. ഓപ്പൺക്യൂബ് ടെക്നോളജീസുമായി സഹകരിച്ച് ഗോൾഡ്സിക പ്രൈവറ്റ് ലിമിറ്റഡാണ് എടിഎം സ്ഥാപിച്ചത്. നിലവിൽ ഇവർക്ക് ഇന്ത്യയിൽ 14 എടിഎമുകളും രാജ്യാന്തര തലത്തിൽ മൂന്ന് എടിഎമുകളും ഉണ്ട്.

അര ഗ്രാം മുതൽ 24 കാരറ്റ് വരെയുള്ള സ്വർണനാണയങ്ങളാണ് ഈ എടിഎമിലൂടെ ലഭിക്കുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും യുപിഐ ഉപയോഗിച്ചും പണം അടയ്ക്കാം. ശക്തമായ സുരക്ഷയാണ് ഇത്തരം എടിഎമുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്ത്. സിസിടിവി, മോഷണവിരുദ്ധ അലാറം, ബയോമെട്രിക് ആക്സസ് കണ്ട്രോൾ തുടങ്ങി വിവിധ സുരക്ഷാ സംവിധാനങ്ങൾ ഈ എടിഎമുകൾക്ക് ഉണ്ട്. 2023 ഡിസംബർ ഹൈദരാബാദിലെ അമീർപേട്ട് സ്റ്റേഷനിൽ ഗോൾഡ് എടിഎമിൻ്റെ രണ്ടാം തലമുറ മോഡൽ സ്ഥാപിച്ചു. സ്വർണവും വെള്ളിയും വിതരണം ചെയ്യുന്നതാണിത്. ഇതാണ് തൃശൂരിൽ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് വിവരം.