AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വർണം പണി പറ്റിച്ചു! ഞെട്ടിക്കുന്ന കുതിപ്പ്, ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ

Kerala Gold Rate Today: വിവാഹാവശ്യങ്ങൾക്കും മറ്റും ആഭരണങ്ങൾ വാങ്ങാനിരുന്നവരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. പവന് 89480 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നിരുന്നത്. ​

Gold Rate: സ്വർണം പണി പറ്റിച്ചു! ഞെട്ടിക്കുന്ന കുതിപ്പ്, ഇന്ന് കൊടുക്കേണ്ടത് ഇത്രയും രൂപ
Gold RateImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 Nov 2025 | 11:04 AM

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവില ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 80,000 നും 90,000 നുമിടയിൽ രേഖപ്പെടുത്തിയിരുന്ന വില വീണ്ടും തൊണ്ണൂറായിരം കടന്നു. ഇതോടെ വിവാഹാവശ്യങ്ങൾക്കും മറ്റും ആഭരണങ്ങൾ വാങ്ങാനിരുന്നവരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

പവന് 89480 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടന്നിരുന്നത്. ​ഗ്രാമിന് 11185 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 880 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 90,360 രൂപയായി ഉയർന്നു.

ഒരു ​ഗ്രാമിന് 11,295 രൂപയാണ് നൽകേണ്ടത്. പവന്റെ അടിസ്ഥാന വില 90,360 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ഏകദേശം 97,724 രൂപയോളം ചെലവാകും. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയും വ്യത്യാസം വരും.

ALSO READ: സ്വർണം പോയാൽ വെള്ളി എന്നാണോ? ഇന്നത്തെ വില അറിഞ്ഞിട്ട് തീരുമാനിക്കാം!

 

വില കുതിപ്പിന് കാരണം

 

അമേരിക്കൻ ഷട്ട്ഡൗൺ തന്നെയാണ് വില വർദ്ധനവിന് പ്രധാന കാരണം. അമേരിക്കയില്‍ കഴിഞ്ഞ 40 ദിവസത്തോളമായി തുടർന്നിരുന്ന ഭരണസ്തംഭനം ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് നീങ്ങിയിട്ടുണ്ട്. വൈകാതെ പുതിയ ബില്ല് അവതരിപ്പിക്കുകയും ശമ്പളം വിതരണം തുടരുകയും ചെയ്യും. ഈ വിവരം പുറത്ത് വന്നതോടെയാണ് സ്വർണം ശക്തിയാർജ്ജിച്ചത്.

കൂടാതെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വ‍ർണത്തിന് നേട്ടമായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4050 ഡോളര്‍ ആയി ഉയർന്നു. ഡോളര്‍ സൂചിക 99.66 ആയി. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.67 ആയി.

 

വില ഇനി കുറയുമോ?

 

ഡോളര്‍ കരുത്ത് കൂടുകയും ഓഹരി വിപണിയിലക്ക് നിക്ഷേപം വരികയും ചെയ്താൽ സ്വർണവില താഴ്ന്നേക്കും. നവംബർ 20ന് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്നാണ് നിലവിലെ സൂചന. ഇത് സത്യമായാൽ സ്വർണവിലയിൽ ഇടിവുണ്ടാകും.