AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Capital Gains Tax: ഓഹരി വിപണിക്ക് തിരിച്ചടിയായി മൂലധന നേട്ട നികുതി; നിക്ഷേപകരെ എങ്ങനെ ബാധിക്കും?

How the New Capital Gains Tax Will Affect Investors: ഒരു കമ്പനി വിപണിയില്‍ നിന്നോ അല്ലെങ്കില്‍ നേരിട്ട് ഓഹരി ഉടമകളില്‍ നിന്നോ സ്വന്തം ഓഹരികള്‍ വാങ്ങുന്നതിനിടെയാണ് ഷെയര്‍ ബൈബാക്ക് എന്ന് പറയുന്നത്. ഇത് കുടിശികയുള്ള ഓഹരികളുടെ എണ്ണം കുറയ്ക്കുകയും ശേഷിക്കുന്ന ഓഹരികളുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യുന്നു.

Capital Gains Tax: ഓഹരി വിപണിക്ക് തിരിച്ചടിയായി മൂലധന നേട്ട നികുതി; നിക്ഷേപകരെ എങ്ങനെ ബാധിക്കും?
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 02 Feb 2026 | 10:14 AM

ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തില്‍ എടുത്തുപറയേണ്ട ഒരു പ്രഖ്യാപനമാണ് മൂലധന നേട്ട നികുതി. എല്ലാ ഓഹരി ഉടമകള്‍ക്കും തിരിച്ചടി സമ്മാനിച്ച് മൂലധനത്തിന് നികുതി ചുമത്താന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നു. 2026ലെ ബജറ്റില്‍ ഡിവിഡന്റ് അധിഷ്ഠിത സംവിധാനത്തില്‍ നിന്ന് മൂലധന നേട്ട മാതൃകയിലേക്കാണ് സര്‍ക്കാര്‍ മാറിയത്. ഇത് വിവിധ കമ്പനികളെയും പ്രൊമോട്ടര്‍മാരെയും നിക്ഷേപകരെയും ബാധിക്കും.

നേരത്തെ ഓഹരി ഉടമയില്‍ നിന്നുള്ള ഓഹരി തിരിച്ചുവാങ്ങലുകളില്‍ (ഷെയര്‍ ബൈബാക്ക്) നിന്ന് ലഭിക്കുന്ന നേട്ടത്തെ ഡിവിഡന്റ് വരുമാനമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഈ സമ്പ്രദായം ബുദ്ധിമുട്ടേറിയതാണെന്നും പലപ്പോഴും വരുമാനത്തിന് രണ്ട് തവണ നികുതി ചുമത്തിയിരുന്നതായും നികുതി വിദഗ്ധന്‍ സുരേഷ് സുരാന പറയുന്നു. 2026ലെ ബജറ്റ് ഇതിനെ പൂര്‍ണമായും നീക്കം ചെയ്ത്, തിരിച്ചുവാങ്ങള്‍ വരുമാനത്തിന് മൂലധന നേട്ടമായി നികുതി ചുമത്തുന്നു.

ഷെയര്‍ ബൈബാക്ക്

ഒരു കമ്പനി വിപണിയില്‍ നിന്നോ അല്ലെങ്കില്‍ നേരിട്ട് ഓഹരി ഉടമകളില്‍ നിന്നോ സ്വന്തം ഓഹരികള്‍ വാങ്ങുന്നതിനിടെയാണ് ഷെയര്‍ ബൈബാക്ക് എന്ന് പറയുന്നത്. ഇത് കുടിശികയുള്ള ഓഹരികളുടെ എണ്ണം കുറയ്ക്കുകയും ശേഷിക്കുന്ന ഓഹരികളുടെ മൂല്യം ഉയര്‍ത്തുകയും ചെയ്യുന്നു. പണം മിച്ചമുള്ളപ്പോഴോ അല്ലെങ്കില്‍ ലാഭവിഹിതം നല്‍കാതെ ഓഹരി ഉടമകള്‍ക്ക് മൂല്യം തിരികെ നല്‍കാന്‍ ആഗ്രഹിക്കുമ്പോഴോ ആണ് കമ്പനികള്‍ ഷെയര്‍ ബൈബാക്ക് നടത്തുന്നത്.

Also Read: Union Budget 2026: സർക്കാർ ജീവനക്കാർക്ക് നിരാശ, ശമ്പളപരിഷ്കരണം ഇല്ല

ആര്‍ക്കാണ് നേട്ടം?

പുതിയ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കാന്‍ പോകുന്നത് സ്ഥിരം നിക്ഷേപകര്‍ക്കാണ്. പഴയ നിയമങ്ങള്‍ അനുസരിച്ച് തിരിച്ചുവാങ്ങലുകള്‍ക്ക് 35 ശതമാനം വരെ നികുതി നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി നിരക്ക് 12.5 ശതമാനവും, ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതിയായി 20 ശതമാനവും ചുമത്തും.

എന്നാല്‍ പ്രൊമോര്‍ട്ടര്‍മാരാണ് കൂടുതല്‍ നഷ്ടം നേരിടാന്‍ പോകുന്നത്. ഡിവിഡന്റുകള്‍ക്ക് പകരം, ബദലായി തിരിച്ചുവാങ്ങലുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അധിക നികുതി കൊണ്ടുവന്നിട്ടുണ്ട്. ആഭ്യന്തര കോര്‍പ്പറേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് ഏകദേശം 22 ശതമാനം നികുതി ഉണ്ടാകും. വ്യക്തിഗത, കോര്‍പ്പറേറ്റ് ഇതര, പ്രവാസി പ്രൊമോട്ടര്‍മാര്‍ക്ക് 30 ശതമാനം നികുതിയും ഉണ്ടാകുന്നതാണ്.