AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial security: 18 വയസ് പൂർത്തിയായോ? സാമ്പത്തിക സുരക്ഷയ്ക്കായി ഇവ ചെയ്യാൻ മറക്കല്ലേ….

Financial security: സാമ്പത്തിക അച്ചടക്കം പാലിക്കാനും ഭാവി സുരക്ഷിതമാക്കാനും നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പതിനെട്ട് വയസ് തികഞ്ഞാൽ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം....

Financial security: 18 വയസ് പൂർത്തിയായോ? സാമ്പത്തിക സുരക്ഷയ്ക്കായി ഇവ ചെയ്യാൻ മറക്കല്ലേ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 23 Nov 2025 15:55 PM

18 വയസ്സ് തികയുക എന്നത് ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ്. വോട്ട് ചെയ്യാനും വാഹനമോടിക്കാനും തുടങ്ങി പുതിയ അവകാശങ്ങൾ ലഭിക്കുന്ന സമയം. അതുപോലെ സാമ്പത്തിക അച്ചടക്കം പാലിക്കാനും ഭാവി സുരക്ഷിതമാക്കാനും നിരവധി കാര്യങ്ങൾ ചെയ്യേണ്ട സമയവുമാണ്. പതിനെട്ട് വയസ് തികഞ്ഞാൽ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം….

പാൻ കാർഡ്, വോട്ടർ കാർഡ്

ബാങ്ക് അക്കൗണ്ട് തുടങ്ങാനും, നിക്ഷേപങ്ങൾ നടത്താനും, ഭാവിയിൽ ആദായനികുതി അടയ്ക്കാനും പാൻ കാർഡ് നിർബന്ധമാണ്. 18 വയസ്സ് തികഞ്ഞ ഉടൻ തന്നെ ഇതിനായി അപേക്ഷിക്കുക. ഇതോടൊപ്പം വോട്ട് ചെയ്യാൻ അപേക്ഷിക്കുകയും കാർഡ് നേടുകയും ചെയ്യുക.

 

ബാങ്ക് അക്കൗണ്ട്

നിങ്ങൾക്ക് കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, 18 വയസ്സ് തികയുമ്പോൾ അത് സാധാരണ സേവിംഗ്സ് അക്കൗണ്ടായി മാറ്റണം. ഇതിനായി ബാങ്കിൽ പുതിയ കെവൈസി  രേഖകളും ഒപ്പും നൽകേണ്ടി വരും. സ്വന്തമായി ചെക്ക് ബുക്കും എടിഎം കാർഡും എടുക്കുകയും ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാൻ പഠിക്കുകയും വേണം.

 

ആരോഗ്യ ഇൻഷുറൻസ്

കുട്ടികൾ പ്രായപൂർത്തിയാകാത്തവരായിരിക്കുമ്പോൾ, അവരുടെ പേരിൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് വാങ്ങാൻ കഴിയില്ല. അതിനാൽ, അവർ പ്രായപൂർത്തിയാകുമ്പോൾ അവരുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്. അവരുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് നിങ്ങളായിരിക്കും.

ALSO READ: സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിച്ചാലോ? എന്തെല്ലാം ചെയ്യണമെന്ന് നോക്കൂ

നിക്ഷേപം

18 വയസ്സ് തികയുമ്പോൾ എങ്ങനെ നിക്ഷേപിക്കണമെന്ന് അവരെ പഠിപ്പിക്കുക. നിങ്ങളുടെ പേരിലുള്ള ഓഹരികൾ അവർക്ക് കൈമാറുക. അല്ലെങ്കിൽ, കുറഞ്ഞ റിസ്ക് ഉള്ള മ്യൂച്വൽ ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാമെന്ന് അവരെ കാണിച്ചുകൊടുക്കുക. ഇത് ചെറുപ്പത്തിൽ തന്നെ സമ്പാദ്യവും സാമ്പത്തികവും മനസ്സിലാക്കാൻ അവരെ സഹായിക്കും. വരുമാനം കുറവാണെങ്കിലും മാസം 500 രൂപയെങ്കിലും എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടുകളിലോ പിപിഎഫിലോ നിക്ഷേപിച്ചു തുടങ്ങാം.

 

ബജറ്റ് തയ്യാറാക്കുക

കിട്ടുന്ന പോക്കറ്റ് മണിയോ ശമ്പളമോ എവിടെയൊക്കെ ചിലവാക്കുന്നു എന്ന് കൃത്യമായി എഴുതി സൂക്ഷിക്കുക. ബജറ്റ് തയ്യാറാക്കുന്നത് അനാവശ്യ ചെലവുകൾ കണ്ടെത്താനും നിയന്ത്രിക്കാനും സഹായിക്കും.