New Gratuity Rule: ഒരു വർഷം ജോലിക്ക് ഇനി ഇവർക്കും ഗ്രാറ്റുവിറ്റി, എത്ര രൂപ കിട്ടും?
പുതിയ ഫോർമുലയും ലേബർകോഡും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല അധികം താമസിക്കാതെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ജീവനക്കാർക്ക് ആനുകൂല്യങ്ങളിൽ വലിയൊരു തുക ലഭിക്കും
സ്ഥിരം ജീവനക്കാർക്ക് വലിയ നേട്ടങ്ങൾ നൽകുന്ന മാറ്റങ്ങളാണ് പുതിയ തൊഴിൽ നിയമങ്ങളിൽ ഉള്ളത്. ഇതിൽ ഏറ്റവും ആകർഷണീയം ഗ്രാറ്റുവിറ്റി നിയമങ്ങളിൽ വന്ന മാറ്റമാണ്. സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഒന്നാണ് കമ്പനികൾ നൽകുന്നു ഗ്രാറ്റുവിറ്റി. മുൻപിത് അഞ്ച് വർഷം ഒരു സ്ഥാപനത്തിൽ കാലാവധി പൂർത്തിയാക്കുന്നവർക്കായിരുന്നു എന്നാലിപ്പോൾ ഇതിൽ മാറ്റം വന്നു. ഇനി മുതൽ ഒരു വർഷം ഒരു ജീവനക്കാരൻ ഒരു കമ്പനിയിൽ പൂർത്തിയാക്കിയാൽ അയാൾക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാവും. വിഞ്ജാപനം പുറത്തിറങ്ങുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. അതേസമയം ഒരു വർഷം ജോലി ചെയ്യുന്നയാൾക്ക് എത്ര രൂപ ഗ്രാറ്റുവിറ്റി ആനുകൂല്യമായി ലഭിക്കും. അതെങ്ങനെ കണക്ക് കൂട്ടാം തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിക്കാം.
ഗ്രാറ്റുവിറ്റി കണക്കാക്കാം
സ്ഥാപനത്തിലെ നിങ്ങളുടെ ഏറ്റവും ഒടുവിലത്തെ അടിസ്ഥാന ശമ്പളം,ക്ഷാമബത്തയുണ്ടെങ്കിൽ അതും അടക്കം ലഭിച്ച സാലറിയെ 15 കൊണ്ട് ഗുണിച്ച് 26 കൊണ്ട് ഹരിക്കണം. ഇതിനെ ജോലി ചെയ്യുന്ന വർഷം കൊണ്ട് ഗുണിച്ചാൽ നിങ്ങളുടെ ഗ്രാറ്റുവിറ്റി ലഭിക്കും. നിങ്ങളുടെ ഒടുവിലത്തെ ശമ്പളം 30000 ആണെങ്കിൽ 30000 x 15 x/ 26 x 1 എന്നായിരിക്കും ഇങ്ങനെ നോക്കിയാൽ 17307 രൂപയായിരിക്കും ഇവരുടെ ഗ്രാറ്റുവിറ്റി തുക ലഭിക്കുന്നത്.
ഇതിൽ 26 എന്ന സംഖ്യ ഒരു മാസത്തെ ശരാശരി സേവന ദിവസങ്ങളാണ്. 15 എന്നത് ഒരു വർഷത്തെ സേവനത്തിന് കണക്കാക്കുന്ന ശരാശരി 15 ദിവസ ശമ്പളമാണ്. ഇതേ ഫോർമുല പഴയ 5 വർഷ കണക്കിലാണ് ചെയ്യുന്നതെങ്കിൽ കമ്പനി മാറുന്ന ജീവനക്കാരന് 86535 രൂപയും ലഭിക്കും എന്നതാണ് മറ്റൊരു കാര്യം.
നിലവിൽ വരാനിരിക്കുന്നു
പുതിയ ഫോർമുലയും ലേബർകോഡും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല അധികം താമസിക്കാതെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ജീവനക്കാർക്ക് ആനുകൂല്യങ്ങളിൽ വലിയൊരു തുക ലഭിക്കും. കരാർ ജോലിക്കാർക്കും ഇത് വലിയൊരു ആശ്വാസമാണ്. മുൻപ് കരാർ ജോലിക്കാർക്ക് ഇത്തരം ആനുകൂല്യങ്ങൾ ഇല്ലായിരുന്നു. ഇതോടെ കരാർ ജീവനക്കാർക്കും പുതിയ ആനുകൂല്യങ്ങൾ ലഭിക്കും.