Coconut Oil Price Hike: ഇത്തവണയും ഓണക്കിറ്റില്‍ 500 വെളിച്ചെണ്ണ ഉറപ്പ്; വില ഈ കാര്‍ഡുകാരെ ബാധിക്കില്ല

Onam Kit 2025 Items: നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും 10.90 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നത് ആകെ 53 ലക്ഷം കുടുംബങ്ങള്‍ക്കാണ്. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിലും വിതരണം ചെയ്യും.

Coconut Oil Price Hike: ഇത്തവണയും ഓണക്കിറ്റില്‍ 500 വെളിച്ചെണ്ണ ഉറപ്പ്; വില ഈ കാര്‍ഡുകാരെ ബാധിക്കില്ല

പ്രതീകാത്മക ചിത്രം

Updated On: 

27 Jul 2025 19:29 PM

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 6 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. കേരളത്തിലെ അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. ആറ് ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുന്നത്. കിറ്റില്‍ 15 ഇനം സാധനങ്ങളാണ് ഉണ്ടായിരിക്കുക.

കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളായിരുന്നു കിറ്റില്‍. എന്നാല്‍ ഇത്തവണ പഞ്ചസാര അധികമായി ഉള്‍പ്പെടുത്തി. അനാഥാലയത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്. ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങാനാണ് പദ്ധതി.

മാത്രമല്ല, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും 10.90 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നത് ആകെ 53 ലക്ഷം കുടുംബങ്ങള്‍ക്കാണ്. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിലും വിതരണം ചെയ്യും.

2025 ലെ കിറ്റില്‍ എന്തെല്ലാം

  • വെളിച്ചെണ്ണ- 500 എംഎല്‍
  • പഞ്ചസാര- 500 ഗ്രാം
  • ചെറുപയര്‍ പരിപ്പ്
  • സേമിയ പായസം മിക്‌സ്
  • മില്‍മ നെയ്യ്
  • കശുവണ്ടി പരിപ്പ്
  • സാമ്പാര്‍ പൊടി
  • മുളകുപൊടി
  • മഞ്ഞള്‍പ്പൊടി
  • മല്ലിപ്പൊടി
  • തേയില
  • ചെറുപയര്‍
  • തുവരപരിപ്പ്
  • ഉപ്പ്
  • തുണി സഞ്ചി

Also Read: Coconut Oil Price Hike: 100 രൂപയ്ക്ക് ബ്ലെൻഡഡ് വെളിച്ചെണ്ണയുണ്ട്; നല്ലത് കിട്ടണമെങ്കിൽ അല്പം വിയർക്കും

2024 ലെ കിറ്റ്

  • ചായപ്പൊടി ശബരി- 100 ഗ്രാം
  • ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
  • സേമിയ പായസം മിക്‌സ്- 250 ഗ്രാം
  • മില്‍മ നെയ്യ്- 50 എംഎല്‍
  • അണ്ടിപരിപ്പ്- 50 ഗ്രാം
  • വെളിച്ചെണ്ണ ശബരി- 500 എംഎല്‍
  • സാമ്പാര്‍ പൊടി ശബരി- 100 ഗ്രാം
  • മുളകുപൊടി ശബരി- 100 ഗ്രാം
  • മഞ്ഞള്‍പ്പൊടി ശബരി- 100 ഗ്രാം
  • മല്ലിപ്പൊടി- 100 ഗ്രാം
  • ചെറുപയര്‍- 500 ഗ്രാം
  • തുവരപരിപ്പ്- 250 ഗ്രാം
  • ഉപ്പ്- 1 കിലോ
  • തുണി സഞ്ചി
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും