AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam oil price: ഓണത്തിന് വെളിച്ചെണ്ണയ്ക്ക് വിലകുറയ്ക്കുമോ? സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാകുന്നവ

Coconut Oil Prices Drop This Time: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച നടത്തി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

Onam oil price: ഓണത്തിന് വെളിച്ചെണ്ണയ്ക്ക് വിലകുറയ്ക്കുമോ? സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാകുന്നവ
SupplycoImage Credit source: https://www.supplycokerala.com, Getty image
aswathy-balachandran
Aswathy Balachandran | Published: 22 Jul 2025 19:33 PM

കൊച്ചി: ഓണം ഇങ്ങെത്തി കഴിഞ്ഞു. കുതിച്ചുയരുന്ന സാധനങ്ങളുടെ വില ഓണവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ഓണസദ്യ പരുങ്ങലിൽ ആകുന്ന സാഹചര്യത്തിൽ സപ്ലൈകോ വിലക്കുറവിൽ സാധനം എത്തിച്ചേക്കും എന്നാണ് സൂചന. വെളിച്ചെണ്ണ വിലയാണ് ഇപ്പോൾ ഏറ്റവും അധികം പ്രശ്നമായി ഇരിക്കുന്നത്. പൊതു വിപണിയിൽ വെളിച്ചെണ്ണ വില ഉയർന്ന നിലയിൽ ആണെങ്കിലും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കേരള സർക്കാർ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവിൽ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്. ഇതിനായി സപ്ലൈകോ ആന്ധ്രപ്രദേശ് കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി നേരിട്ട് സംസാരിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കടവന്ത്ര സപ്ലൈകോ കേന്ദ്രത്തിൽ തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. യോഗത്തിൽ പക്ഷേ പൊതുവിതരണം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സപ്ലൈകോ മാനേജർ ഡയറക്ടർ ഡോക്ടർ അശ്വതി ശ്രീനിവാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Read Also: V S Achuthanandan: വിഎസിനോടുള്ള ആദരസൂചകം, ഈ ജില്ലയില്‍ നാളെയും അവധി

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച നടത്തി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനും ആയി കാര്യക്ഷമമായ ഇടപെടൽ നടത്താനും നടപടിയുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

അരി വണ്ടികൾ

 

കേരളത്തിന്റെ ഉൾനാടൻ മേഖലകളിൽ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കൃത്യമായി ലഭ്യമാക്കുന്നതിന് അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു നിലവിൽ സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി സാധനങ്ങൾ അടക്കം പക്ഷേ എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.