Coconut Price Hike: മണ്ഡലകാലം അടുത്തു, അങ്കം വെളിച്ചെണ്ണയും തേങ്ങയും തമ്മിൽ; നേട്ടം ഇവർക്കും..
Coconut Oil Price Hike in Kerala: തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. കരിക്കിന് ഡിമാൻഡ് കൂടിയതും കൊപ്ര ക്ഷാമവും വില വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്.
ഓണം കഴിഞ്ഞതോടെ നൂറിലേക്ക് കുതിച്ച് സംസ്ഥാനത്തെ തേങ്ങ വില. നിലവിൽ 82 – 90 രൂപയാണ് കിലോയ്ക്ക് വില. തേങ്ങയുടെ വില വർധലവ് വെളിച്ചെണ്ണ വിലയേയും സ്വാധീനിക്കുന്നുണ്ട്. 390 – 440 നിരക്കിലാണ് വെളിച്ചെണ്ണ വില വരുന്നത്. വരും ദിവസങ്ങളിൽ അഞ്ഞൂറടുക്കുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. തെങ്ങ് കയറ്റുകൂലി വർദ്ധനവ് കാരണം ഉള്ള തേങ്ങയിടാൻ പോലും പലരും തയ്യാറാകുന്നില്ല. കരിക്കിന് ഡിമാൻഡ് കൂടിയതും കൊപ്ര ക്ഷാമവും വില വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്.
അതേസമയം, മണ്ഡല – മകരവിളക്ക് സീസൺ അടുത്തതും തിരിച്ചടിയാണ്. തേങ്ങയ്ക്ക് ഡിമാൻഡ് കൂടുന്നത് ഈ കാലയളവിലാണ്. 2023ൽ ഇതുപോലെ വില ഉയർന്നപ്പോൾ കേരള- തമിഴ്നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തുകയും അമിത വില നിയന്ത്രിക്കുകയും ചെയ്തിരുന്നു. തേങ്ങ വില ഉയർന്നാലും നേട്ടം കച്ചവടക്കാർക്കാണെന്ന് കർഷകർ പറയുന്നു. തേങ്ങയുടെ ചില്ലറവില 82 ആയി ഉയർന്നെങ്കിലും സാധാരണ കർഷകർക്ക് മൊത്തക്കച്ചവടക്കാർ 55 രൂപയിൽ താഴേ മാത്രമാണ് കിട്ടുന്നതെന്നാണ് വിവരം.
ALSO READ: ജിഎസ്ടി കുറച്ചിട്ടും സാധനവില കുറയുന്നില്ല…. കുറ്റം ആരുടെ കയ്യിൽ?
ഓണക്കാലത്ത് കൈവിട്ടുപോകുമെന്ന് കരുതിയെങ്കിലും സപ്ലൈകോയുടെ ഇടപെടൽ വെളിച്ചെണ്ണ വിലയെ പിടിച്ചുനിർത്തിയിരുന്നു. ഇപ്പോഴും സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുന്നുണ്ട്. 319 രൂപ നിരക്കിൽ സബ്സിഡി – അരക്കിലോ, നോൺ – സബ് സിഡി- അരക്കിലോ എന്നിങ്ങനെ ഒരു കിലോ വെളിച്ചെണ്ണ ലഭിക്കുന്നതാണ്. കാർഡില്ലാതെ വാങ്ങിയാൽ 359 രൂപയ്ക്ക് ഒരു കിലോ ലഭിക്കും.