Coconut Oil Hike: ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ ഇവിടെ കിട്ടും!

Coconut Oil Price Hike in Kerala: സപ്ലൈക്കോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ പൊതുവിതരണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Coconut Oil Hike: ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ ഇവിടെ കിട്ടും!

GR Anil, Coconut oil

Updated On: 

27 Jul 2025 | 01:59 PM

പിടിതരാതെ കുതിക്കുന്ന വെളിച്ചെണ്ണ ഓണക്കാലത്ത് വെല്ലുവിളിയാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. നിലവിൽ അഞ്ഞൂറിന് മുകളിലാണ് വെളിച്ചെണ്ണ വില. ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ നൽകണം.

എന്നാൽ ഓണക്കാലത്ത് സപ്ലൈക്കോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ പൊതുവിതരണ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കേരഫെഡ് അടക്കം സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ ആണെങ്കിലും ഇത്തരമൊരു ഘട്ടത്തിൽ അവരുടെ ഉത്പാദന കേന്ദ്രങ്ങളിൽ വെളിച്ചെണ്ണയുടെ വില കുറക്കാൻ തയാറാകണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പൊന്നിൻ വില കൊടുത്താലും വെളിച്ചെണ്ണ വ്യാജനോ? അധികൃതർ പരിശോധനക്കെത്തും, പരാതികൾക്ക് പരിഹാരം കാണും

അതേസമയം സപ്ലൈക്കോയിൽ വെളിച്ചെണ്ണ കിട്ടാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പല ഔട്ട്ലെറ്റുകളിലും സ്റ്റോക്ക് തീർന്നിട്ട് ആഴ്ചകളായി. പൊതുവിപണിയില്‍ വില കുതിക്കുമ്പോഴും സപ്ലൈക്കോയില്‍ വെളിച്ചെണ്ണ കിട്ടാനില്ലാത്ത അവസ്ഥയിലാണ്.

ഏറ്റവും ശുദ്ധമായ കേര വെളിച്ചെണ്ണ ആയിരുന്ന സ്ഥാനത്ത് ഇപ്പോൾ ശബരി ബ്രാൻഡാണ് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 329.70 രൂപയാണെങ്കിലും ഔട്ട്ലെറ്റുകളിൽ സ്റ്റോക്ക് ഇല്ലാത്തത് സാധരണക്കാരെ ആശങ്കയിലാഴ്ത്തുന്നു. നാളികേര ഉത്പാദനം കുറഞ്ഞതും നാളികേരത്തിനും കൊപ്രയ്ക്കും വില കൂടിയതുമാണ് ഈ വില വർധനവിന്റെ പ്രധാന കാരണം.

Follow Us
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം