AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: ഒറ്റത്തവണ നിക്ഷേപം കൊണ്ട് ലക്ഷങ്ങളുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസ് എന്ന സുമ്മാവാ

Post Office One Time Deposit Benefits: അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിക്ക് അനുസരിച്ച് പലിശയുടെ കാര്യത്തില്‍ മാറ്റം സംഭവിക്കുന്നു.

Post Office Savings Scheme: ഒറ്റത്തവണ നിക്ഷേപം കൊണ്ട് ലക്ഷങ്ങളുടെ സമ്പാദ്യം; പോസ്റ്റ് ഓഫീസ് എന്ന സുമ്മാവാ
പോസ്റ്റ് ഓഫീസ് Image Credit source: Saumya Khandelwal/HT via Getty Images
shiji-mk
Shiji M K | Published: 27 Jul 2025 15:40 PM

ബാങ്കുകളെ അപേക്ഷിച്ച് നിരവധി നിക്ഷേപ മാര്‍ഗങ്ങളാണ് പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്നത്. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് ഇതിനെല്ലാം മികച്ച പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. പലിശയുടെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയുമില്ലാത്ത ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.

അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിക്ക് അനുസരിച്ച് പലിശയുടെ കാര്യത്തില്‍ മാറ്റം സംഭവിക്കുന്നു.

  1. 1 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 6.9 ശതമാനം പലിശ
  2. 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ
  3. 3 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.1 ശതമാനം പലിശ
  4. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.5 ശതമാനം പലിശ

1,000 രൂപ നിക്ഷേപിച്ചും നിങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. ഏറ്റവും മികച്ച സര്‍ക്കാര്‍ പദ്ധതികളില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം ഉള്‍പ്പെടുന്നു. ശക്തമായ പലിശ, ഗ്യാരണ്ടീസ് വരുമാനം, നികുതി ഇളവ് എന്നിവ വാഗ്ദാനം ചെയ്യുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. പലിശയായി മാത്രം നിങ്ങള്‍ക്ക് 4.5 ലക്ഷം രൂപയുടെ വരുമാനം നേടാനാകും.

ഉദാഹരണത്തിന് അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നു, ഇതിന് വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്ന പലിശ 7.5 ശതമാനം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വരുമാനം 4,49,948 രൂപ. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ആകെ തുക 14,49,948 രൂപ.

Also Read: NPS vs EPF vs PPF: ഇപ്പോള്‍ 40 വയസാണോ? എങ്കില്‍ 20 വര്‍ഷം കൊണ്ട് ഈ സ്‌കീമുകളില്‍ നിന്ന് ഇത്രയും നേടാനാകും

നിങ്ങള്‍ക്ക് സിംഗിള്‍ അക്കൗണ്ട് മുഖേനയോ അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ടായോ പണം നിക്ഷേപിക്കാവുന്നതാണ്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കും, കാലാവധിയ്ക്കും അനുസരിച്ച് തിരികെ ലഭിക്കുന്ന തുകയില്‍ മാറ്റമുണ്ടാകും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.