AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee Price: വൻ ഇടിവിൽ കാപ്പി വില, ക്വിറ്റലിന് 10,000 രൂപയുടെ കുറവ്; നേട്ടമുണ്ടാക്കി കയറ്റുമതി മേഖല

Coffee Price in Kerala: ബ്രസീലിലേയും വിയറ്റ്നാമിലേയും കാലാവസ്ഥ പ്രതികൂലമായത് ആ​ഗോള വിപണിയിൽ കാപ്പി വില ഉയർത്തിയിരുന്നു. ഇതാണ് രാജ്യത്തെ കാപ്പി കയറ്റുമതിക്ക് അനുകൂലമായത്.

Coffee Price: വൻ ഇടിവിൽ കാപ്പി വില, ക്വിറ്റലിന് 10,000 രൂപയുടെ കുറവ്; നേട്ടമുണ്ടാക്കി കയറ്റുമതി മേഖല
കാപ്പി വിലImage Credit source: Getty Images
nithya
Nithya Vinu | Published: 22 Dec 2025 11:07 AM

വയനാട്ടിലെ കാപ്പി വിലയിൽ വൻ ഇടിവ്. കഴിഞ്ഞ സമയത്തെ അപേക്ഷിച്ച് വിളവെടുപ്പ് സമയത്തെ വിലയിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2024ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്, കാപ്പി പരിപ്പ് ക്വിന്റലിന് 50,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 25,700 രൂപയിലും എത്തിയിരുന്നു. കഴിഞ്ഞ മാർച്ച പകുതിയോടെയാണ് വില കുതിച്ചത്.

എന്നാലിപ്പോൾ പരിപ്പ് ക്വിന്റലിന് 34,500 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 19,000 രൂപയുമാണ് വില. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നതിലും ക്വിന്റലിനു 10,000 രൂപയുടെ കുറവാണ് സംഭവിച്ചത്. വിളവെടുപ്പ് കഴിയുന്നതോടെ വില വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. രാജ്യാന്തര വിപണിയിലെ ഡിമാൻഡിനും ഉൽപാദനവും അനുസരിച്ച് കാപ്പി വിലയിൽ മാറ്റമുണ്ടാകാറുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കാപ്പി കയറ്റുമതിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കാപ്പി കയറ്റുമതിയുടെ മൂല്യം 17,000 കോടി രൂപ കടന്നു. 2025 ഡിസംബർ 16 വരെ 17,106 കോടി രൂപയുടെ കാപ്പിയാണ് ഇന്ത്യ കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിലധികം കയറ്റുമതി മൂല്യത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

ALSO READ: ധൈര്യമായി മീൻ വറുത്തോളൂ, താഴേക്കിറങ്ങി വെളിച്ചെണ്ണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ….

പ്രധാന കാപ്പി ഉൽപാദകരായ ബ്രസീലിലേയും വിയറ്റ്നാമിലേയും കാലാവസ്ഥ പ്രതികൂലമായത് ആ​ഗോള വിപണിയിൽ കാപ്പി വില ഉയർത്തിയിരുന്നു. ഇതാണ് രാജ്യത്തെ കാപ്പി കയറ്റുമതിക്ക് അനുകൂലമായത്.

അതേസമയം, ഇന്ത്യ കയറ്റുമതി ചെയ്ത കാപ്പിയുടെ അളവിൽ ഇടിവുണ്ടായിട്ടുണ്ട്. 2025 ഡിസംബർ 16 വരെയുള്ള കാപ്പി കയറ്റുമതിയുടെ അളവ് ആറ് ശതമാനം കുറഞ്ഞ് 3.66 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇത് 3.91 ലക്ഷം ടണ്ണായിരുന്നു. ഇന്ത്യയുടെ പ്രധാന വിപണിയായ യൂറോപ്പിലെ ഒരു വിഭാഗം രാജ്യങ്ങൾ ഇന്ത്യൻ കാപ്പിയേക്കാൾ വിലകുറഞ്ഞ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചതാണ് ഇതിന് കാരണം.