AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit Cards: ഈ സാഹചര്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്, കാത്തിരിക്കുന്നത് വലിയ നഷ്ടം!

Credit Card Usage: നിരവധി ആവശ്യങ്ങൾക്കായി നാം ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്നും പലർക്കും ക്രെഡിറ്റ് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന് അറിയില്ല. ക്രെഡിറ്റ് കാർഡ് ഉപയോഗം ഒഴിവാക്കേണ്ട ചില പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Credit Cards: ഈ സാഹചര്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്, കാത്തിരിക്കുന്നത് വലിയ നഷ്ടം!
Credit Card Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 27 Oct 2025 | 01:03 PM

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിക്കുന്ന ബില്ലുകൾ മുതൽ യാത്രകൾ ബുക്ക് ചെയ്യുന്നത് വരെ നിരവധി ആവശ്യങ്ങൾക്കായി നാം ഇന്ന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്നും പലർക്കും ക്രെഡിറ്റ് എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന് അറിയില്ല. ക്രെഡിറ്റ് കാർഡ് ഉപയോഗം ഒഴിവാക്കേണ്ട ചില പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്രെഡിറ്റ് പരിധി അടുക്കുമ്പോൾ

ക്രെഡിറ്റ് പരിധി അടുക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധി 5 ലക്ഷം ആണെന്നും നിങ്ങൾ ഇതിനകം 4.5 ലക്ഷം ചെലവഴിച്ചുവെന്നും കരുതുക, കൂടുതൽ ഉപയോഗിക്കുന്നതിന് മുമ്പ് നിലവിലുള്ള കുടിശ്ശികകൾ തീർക്കുന്നതാണ് വിവേകം. ഇത് നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ 30% എന്ന സുരക്ഷിത പരിധിക്ക് താഴെ നിലനിർത്താൻ സഹായിക്കും.

പണം പിൻവലിക്കൽ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് ഒഴിവാക്കേണ്ട മറ്റൊരു സാഹചര്യമാണ്. ഇത്തരം ഇടപാടുകൾക്ക് പലപ്പോഴും ഉയർന്ന ഫീസുകളും പലിശ നിരക്കുകളും ഉണ്ടാകും. ഇത് മറ്റ് പേയ്‌മെന്റ് രീതികളെ അപേക്ഷിച്ച് ചെലവേറിയതാക്കുന്നു. അത്തരം ആവശ്യങ്ങൾക്ക് ഡെബിറ്റ് കാർഡുകളോ പണമോ ഉപയോഗിക്കുന്നതാണ് നല്ലത്.

ALSO READ: ക്രെഡിറ്റ് കാർഡ് ബില്ലടച്ചാൽ പോലും ഇൻകം ടാക്സ് നോട്ടീസ് വരും, കാണിക്കാൻ പാടില്ലാത്ത അബദ്ധം

മുഴുവൻ തുകയും അടയ്ക്കാൻ കഴിയാത്ത സാഹചര്യം

മാസാവസാനം ബില്ലിലെ മുഴുവൻ തുകയും അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുഴുവനായി അടയ്ക്കാതെ മിനിമം തുക മാത്രം അടയ്ക്കുന്നത് പലിശ കുമിഞ്ഞുകൂടാനും കടം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

വെബ്സൈറ്റുകളിൽ ഉപയോഗിക്കുമ്പോൾ

സംശയാസ്പദമായ വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാവുകയും നിങ്ങളുടെ കാർഡ് വിവരങ്ങൾ ചോർന്നുപോകാൻ ഇടയാക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നതിന് മുൻപ് വെബ്സൈറ്റിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടതാണ്.