DA Hike: 2% മുതൽ 40% വരെ ഡിഎ വർദ്ധനവ്; ഞെട്ടിച്ച് സംസ്ഥാനങ്ങൾ
DA Hike in 13 States: ഇത്തവണ ദീപാവലി പ്രമാണിച്ചും അല്ലാതെയും വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർ ഡിഎ പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 2% മുതൽ 40% വരെയാണ് ഡി.എ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ച് 63% ആയും ഉയർത്തി.

പ്രതീകാത്മക ചിത്രം
വർധിച്ചുവരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തിനൊപ്പം നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത (ഡിഎ). ഇത്തവണ ദീപാവലി പ്രമാണിച്ചും അല്ലാതെയും വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർ ഡിഎ പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 2% മുതൽ 40% വരെയാണ് ഡി.എ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ച് 63% ആയും ഉയർത്തി.
കേരളത്തിൽ ഡിഎ ഇനി 37%
രണ്ട് ശതമാനം ഡിഎ വർദ്ധനവാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ, ഡിഎ നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് 37 ശതമാനമായി കൂടി. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലെയും പ്രൈവറ്റ് കോളേജുകളിലെയും ജീവനക്കാർ, പോളിടെക്നിക് ജീവനക്കാർ, ഫുൾടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് 37% ഡിഎ ലഭിക്കുന്നതാണ്. അതുപോലെ സംസ്ഥാന സർവീസ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, എക്സ്-ഗ്രേഷ്യ പെൻഷൻകാർ, എക്സ്-ഗ്രേഷ്യ ഫാമിലി പെൻഷൻകാർ എന്നിവരുടെ ക്ഷാമാശ്വാസവും 37 ശതമാനമായി ലഭിക്കും.
തമിഴ്‌നാട്
ഒക്ടോബർ 31-ന് തമിഴ്‌നാട് സർക്കാർ 3% ഡിഎ വർധനവ് പ്രഖ്യാപിച്ചു. ഇതോടെ മൊത്തം ഡിഎ 60%-ൽ നിന്ന് 63% ആയി ഉയർന്നു. അധ്യാപകരും കുടുംബ പെൻഷൻകാരുൾപ്പെടെ ഏകദേശം 16 ലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ALSO READ: 8ാം ശമ്പള കമ്മീഷൻ വന്നാൽ ശമ്പളം 72,000 രൂപയാകുമോ? 2 മുതൽ 4 വരെ ഫിറ്റ്‌മെന്റ് ഫാക്ടറിൽ കണക്കുകൾ
മധ്യപ്രദേശ്
ഒക്ടോബർ 30-ന് മധ്യപ്രദേശ് സർക്കാർ 2% ഡിഎ വർധന പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തെ കുടിശ്ശിക മൂന്ന് ഗഡുക്കളായി നൽകും.
ഛത്തീസ്ഗഢ്, ഹരിയാന
ഒക്ടോബർ 29-ന് സംസ്ഥാന സർക്കാർ ഡിഎ 58%-ൽ നിന്ന് 60% ആയി ഉയർത്തി. നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. നവംബർ 6-ന് ഹരിയാന സർക്കാർ 3% ഡിഎ വർധന പ്രഖ്യാപിച്ചു. ഇതോടെ ഡിഎ 58%-ൽ നിന്ന് 60% ആയി. ഇത് ഏകദേശം 2.78 ലക്ഷം സ്ഥിര ജീവനക്കാർക്കും 2.6 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.
ബീഹാറിൽ 63%
ദീപാവലി-ഛത്ത് പൂജയോടനുബന്ധിച്ച് ബീഹാർ സർക്കാർ ഡിഎ 3% വർധിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ ഡിഎ 60%-ൽ നിന്ന് 63% ആയി ഉയർന്നു. ഏകദേശം 8.5 ലക്ഷം ജീവനക്കാർക്കും 3 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇവയ്ക്ക് പുറമെ ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, തെലങ്കാന, സിക്കിം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളും സമാനമായ രീതിയിൽ ജീവനക്കാർക്കുള്ള ഡിഎയും ഡിആറും വർധിപ്പിച്ചിട്ടുണ്ട്.
English Summary:
Several state governments across India have announced Dearness Allowance hikes for government employees and pensioners ahead of Diwali 2026, providing financial relief amid rising living costs. According to the report, 13 states have announced increases ranging from 2% to 40%.