Anil Ambani: ലോൺ തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി 

Anil Ambani Bank Fraud case: 20,000 കോടിയിലധികം അതായത് ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടി.

Anil Ambani: ലോൺ തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി 

Anil D Ambani

Published: 

03 Nov 2025 | 09:25 AM

ന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിൽ(Anil Ambani Bank Fraud case) റിലയൻസ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടിയതായി റിപ്പോർട്ട്. അനിൽ അംബാനിയുടെ 3000 കോടിയിലധികം( ഏകദേശം 30 ബില്യൺ ഡോളർ) വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയെന്നാണ് വിവരം.

അനിൽ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വസതിയും ഡൽഹി, നോയിഡ, മുംബൈ, ഗോവ, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള ഫ്ലാറ്റുകൾ, പ്ലോട്ടുകൾ, ഓഫീസുകൾ എന്നിവ ഉൾപ്പടെ കണ്ടുകെട്ടിയെന്നാണ് സൂചന.

20,000 കോടിയിലധികം അതായത് ഏകദേശം 20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടി. ഈ പണം സെൽ കമ്പനികളിലേക്കും ഗ്രൂപ്പിന്റെ സ്വന്തം കമ്പനികളിലേക്കും വഴിതിരിച്ചുവിട്ടു ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.

കോർപ്പറേറ്റ് വായ്പകളുടെ ഒരു പ്രധാന ഭാഗം ഒടുവിൽ റിലയൻസ് ഗ്രൂപ്പിന്റെ കമ്പനികളുടെ അക്കൗണ്ടിൽ എത്തിയതായി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് കള്ളപ്പണം വെളുപ്പിച്ചതിന്റെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ആസ്തികൾ കണ്ടു കെട്ടുമെന്നും സൂചന. ജൂലൈ മുതൽ അംബാനിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഗ്രൂപ്പ് കമ്പനികളുടെയും മുംബൈയിലെ വീട് ഉൾപ്പെടെ നിരവധി തവണ ഇഡി റെയ്ഡ് നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് അനിൽ അംബാനിയെ ഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ