AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: അടിസ്ഥാന ശമ്പളം 52,600 രൂപ! ശമ്പള കമ്മിഷന് മുന്നിൽ റെയിൽവേ ജീവനക്കാർ

8th Pay Commission Update: അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം.....

8th Pay Commission: അടിസ്ഥാന ശമ്പളം 52,600 രൂപ! ശമ്പള കമ്മിഷന് മുന്നിൽ റെയിൽവേ ജീവനക്കാർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 14 Jun 2026 | 09:12 PM

എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാലതാമസം നീളുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട്പോവുന്നുണ്ട്. അടിസ്ഥാന ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയവയിൽ നിരവധി ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, റെയിൽവേ ജീവനക്കാർ അടിസ്ഥാന ശമ്പളം സംബന്ധിച്ച് ഉന്നയിച്ച ആവശ്യമാണ് ചർച്ചയായിരിക്കുന്നത്. ജീവനക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം…..

റെയിൽവേ ജീവനക്കാരുടെ ആവശ്യം

ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ (ഐആർടിഎസ്എ), റെയിൽവേ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി (ആർഎസ്സിഡബ്ല്യുഎസ്) എന്നിവയുൾപ്പെടെയുള്ള പ്രധാന ജീവനക്കാരുടെ ഗ്രൂപ്പുകൾ വിശദമായ നിർദ്ദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം എട്ടാം ശമ്പള കമ്മീഷൻ യോഗ്യരായ പങ്കാളികളിൽ നിന്ന് മെമ്മോറാണ്ടം ക്ഷണിച്ചതിന് പിന്നാലെയാണ് ആവശ്യം ഉന്നയിച്ചത്.

ശമ്പളപരിഷ്കരണത്തിൽ, ഇന്ത്യൻ റെയിൽവേയിലെ നിരവധി ജീവനക്കാരെയും പെൻഷൻകാരെയും നിർദ്ദേശങ്ങൾ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ, റെയിൽവേ പ്രതിനിധീകരിച്ച് ഐആർടിഎസ്എ, ആർഎസ്സിഡബ്ല്യുഎസ് എന്നീ രണ്ട് ഗ്രൂപ്പുകളാണുള്ളത്. ശമ്പള ഘടനയിൽ അഴിച്ചുപണി, വാർഷിക ഇൻക്രിമെന്റ്, ജീവനക്കാർക്കായുള്ള അലവൻസുകൾ എന്നിവയിൽ ഇവർ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുന്നു.

ALSO READ: ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ

നിലവിലെ സാമ്പത്തിക ചെലവുകളെ അടിസ്ഥാനമാക്കി, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 52,600 രൂപയായി പരിഷ്‌കരിക്കണമെന്നാണ് ഐആർടിഎസ്എ ആവശ്യപ്പെടുന്നത്. ആർഎസ്ഡബ്ല്യൂഎസ് ശമ്പളം എത്രയാക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2026 ജനുവരി 1ലെ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ഫിറ്റ്മെന്റ് ഫാക്ടറും മറ്റ് ആവശ്യങ്ങളും

ശമ്പള വർധനവ് പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ മാത്രമുള്ളതാകരുത്, യഥാർത്ഥ  വരുമാന വളർച്ച ഉറപ്പാക്കണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഫിറ്റ്മെന്റ് ഫാക്ടറിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. ലെവൽ 1 തസ്തികകൾക്ക് 2.92 ഫിറ്റ്മെന്റ് ഫാക്ടറും, ലെവൽ 6, 7, 8 തസ്തികകൾക്ക് 3.50-ഉം, ഇടത്തരം തസ്തികകളായ ലെവൽ 9 മുതൽ 12 വരെയുള്ളവയ്ക്ക് 3.80 എന്നിങ്ങനെയാണ് ആവശ്യം.

ജൂനിയർ എഞ്ചിനീയർമാർ, സീനിയർ സെക്ഷൻ എഞ്ചിനീയർമാർ എന്നിവരുടെ ജോലിയിലെ ഉത്തരവാദിത്തങ്ങളും അപകടസാധ്യതകളും കണക്കിലെടുത്ത് അവരുടെ പേ ലെവലുകൾ ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ജൂനിയർ എഞ്ചിനീയർമാർക്കായി ലെവൽ 7-ൽ ആരംഭിക്കുന്ന 5-ഗ്രേഡ് ശമ്പള ഘടന നടപ്പിലാക്കണമെന്നും, സീനിയർ സെക്ഷൻ എഞ്ചിനീയർമാർക്ക് ഗ്രൂപ്പ്-ബി ഗസറ്റഡ് പദവി നൽകണമെന്നും ഐആർടിഎസ്എ-യും പ്രൊമോഷനുകൾ കൂടുതൽ സുഗമമാക്കുന്ന രീതിയിൽ ശമ്പള ലെവലുകൾ പുന:ക്രമീകരിക്കണമെന്ന് ആർഎസ്സിഡബ്ല്യുഎസ്-ഉം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് നിരക്ക് 5 ശതമാനമായി ഉയർത്തണം എന്നതാണ് മറ്റൊരു ആവശ്യം. പ്രത്യേക അഡീഷണൽ ഇൻക്രിമെന്റുകൾ നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. കൂടാതെ, ടെക്നിക്കൽ സൂപ്പർവൈസർക്ക് നൈറ്റ് ഡ്യൂട്ടി അലവൻസ്, ഓവർടൈം അലവൻസ്, പ്രൊഡക്ഷൻ കൺട്രോൾ ഓർഗനൈസേഷൻ അലവൻസ് എന്നിവ നൽകണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.

English Summary:

Employee and pensioner organisations associated with Indian Railways have submitted a series of demands to the 8th Pay Commission, seeking substantial revisions in salaries, pensions, allowances and annual increments. The Indian Railways Technical Supervisors’ Association has proposed raising the minimum basic pay to Rs. 52,600.

Follow Us