AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

The Trillion-Dollar Threshold: How SpaceX’s Market Debut Made Elon Musk the Wealthiest Human in History: ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി

Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
എലോൺ മസ്‌ക്Image Credit source: Spencer Platt/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 13 Jun 2026 | 07:23 PM

ലോകകോടീശ്വരൻമാരുടെ പട്ടികയിൽ പുതിയൊരു ചരിത്ര റെക്കോർഡ് കൂടി സ്വന്തമാക്കി എലോൺ മസ്‌ക്. മസ്കിൻ്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിൻ്റെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റം നടത്തിയതോടെ, ലോക ചരിത്രത്തിലെ ആദ്യത്തെ ‘ട്രില്യണയർ’ എന്ന പദവി എലോൺ മസ്‌ക് സ്വന്തമാക്കി.

ആഗോള സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ വഴി നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. 135 ഡോളർ പ്രാരംഭ വിലയുണ്ടായിരുന്ന ഓഹരികൾ 11 ശതമാനത്തിലധികം വർധിച്ച് 150 ഡോളറിലെത്തുകയും പിന്നീട് 172 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തു. ഇതോടെ സ്‌പേസ് എക്‌സ് കമ്പനിയുടെ ആകെ വിപണി മൂല്യം 2.18 ട്രില്യൺ ഡോളറായി.

Also Read: Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില

ഫോർബ്‌സ് മാഗസിൻ്റെ കണക്കുകൾ പ്രകാരം എലോൺ മസ്‌കിൻ്റെ ആകെ ആസ്തി ഇതോടെ 1.1 ട്രില്യൺ ഡോളറായി ഉയർന്നു. ഇന്ത്യൻ രുപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 91 ലക്ഷം കോടി രൂപയോളം വരും. സ്‌പേസ് എക്‌സിലെ 42 ശതമാനം ഓഹരികൾക്ക് പുറമെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല, എക്‌സ്, ന്യൂറാലിങ്ക്, ബോറിങ് കമ്പനി എന്നിവയിലെ നിക്ഷേപങ്ങളാണ് മസ്‌കിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.. ലോകത്തിലെ ഏറ്റവും ധനികരായ അടുത്ത അഞ്ച് വ്യക്തികളുടെ ആകെ ആസ്തിയേക്കാൾ കൂടുതലാണ് ഇപ്പോൾ മസ്‌കിൻ്റെ മാത്രം സമ്പത്ത് എന്നോർക്കണം.

മനുഷ്യനെ ചൊവ്വയിലെത്തിക്കാനും ബഹിരാകാശത്ത് ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനുമുള്ള വലിയ പദ്ധതികൾക്കുള്ള പണം കണ്ടെത്താനാണ് സ്‌പേസ് എക്‌സിനെ പൊതുവിപണിയിലേക്ക് എത്തിച്ചതെന്ന് മസ്‌ക് വ്യക്തമാക്കി. 2021 ജനുവരിയിൽ ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് ലോക കോടീശ്വരനായ മസ്‌ക്, ഇപ്പോൾ ആർക്കും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ്.

English Summary

Elon Musk has made history as the world’s first trillionaire following the blockbuster market debut of his rocket company, SpaceX. Listing on Nasdaq via the largest IPO in history, SpaceX shares surged from an initial $135 to around $172. This massive 11% rally pushed the company’s valuation to $2.18 trillion, skyrocketing Musk’s personal net worth past $1 trillion.

Follow Us