Education Loan: ഇനി വിദ്യാഭ്യാസ വായ്പക്ക് 1 മാസം വേണ്ട, ഇത്രയും ദിവസം മാത്രം

7 മുതൽ 16 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്കുകളിൽ വിദ്യാഭ്യാസ വായ്പ നൽകുന്നത്. പ്രാദേശിക ഗ്രാമീണ ബാങ്കുകളിൽ ഇത് 8.50 ശതമാനം മുതൽ 13.60 ശതമാനം വരെയാണ്. സാധാരണ ഒരു മാസം എടുക്കുന്ന പ്രക്രിയയാണ് ഇപ്പോൾ കുറക്കുന്നത്

Education Loan: ഇനി വിദ്യാഭ്യാസ വായ്പക്ക് 1 മാസം വേണ്ട, ഇത്രയും ദിവസം മാത്രം

Education Loan

Published: 

08 Jul 2025 15:22 PM

വിദ്യാഭ്യാസ ലോണെടുത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികളെ കുഴപ്പിക്കുന്ന ലോണുകളുടെ നടപടിക്രമങ്ങളുടെ ദൈർഘ്യമാണ്. എന്നാൽ ഇനി മുതൽ വിദ്യാഭ്യാസ ലോണിന് നീണ്ട കാത്തിരിപ്പ് വേണ്ട. ലോണിന് അപേക്ഷിക്കുന്നവർക്ക് വെറും 15 ദിവസം കൊണ്ട് അത് ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പൊതുമേഖല ബാങ്കുകൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ തന്നെ വിദ്യാലക്ഷ്മി പോർട്ടൽ വഴി അപേക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം. വായ്പാ അപേക്ഷ തള്ളിയാൽ അത് എന്തുകൊണ്ടാണെന്നും, എങ്ങനെ പരിഹരിക്കാമെന്നും അടക്കം അപേക്ഷകനെ ബാങ്കിൻ്റെ ഉയർന്ന ഉദ്യോഗസ്ഥൻ നേരിട്ട് അറിയിക്കണം.

വായ്പ എവിടെ നിന്ന്

15 ദിവസത്തിൽ ലോൺ ലഭ്യമാകും എന്നതാണ് പ്രത്യേകത ഒരു മാസം കാലാവധി വേണ്ടുന്ന നടപടിക്രമങ്ങളാണ് ഇത്. അപേക്ഷകർക്ക് വളരെ വേഗത്തിൽ തന്നെ ലോൺ പ്രോസസ്സിംഗ് പൂർത്തിയാക്കി നൽകുകയും. പരമാവധി തുക ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ, ഡിപ്ലോമ, സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്സുകൾക്കാണ് സാധാരണ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത്.

ലക്ഷ്മി പോർട്ടലിൽ

വിദ്യാഭ്യാസ ലോണുകളെ പറ്റിയുള്ള എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. ലോൺ ഏത് ബാങ്കിൽ നിന്നെടുക്കാം, അവിടെ പലിശ നിരക്ക് എത്ര, എന്തൊക്കെ രേഖകൾ ഹാജരാക്കണം, അപേക്ഷ സമർപ്പിക്കൽ അടക്കം വിദ്യാ ലക്ഷ്മി പോർട്ടൽ വഴി സാധിക്കും. ഇതുവഴി ലോണിന് അപേക്ഷിക്കുന്നതോടെ പകുതി നടപടിക്രമങ്ങളും പൂർത്തിയാകും.

അറിഞ്ഞിരിക്കാൻ

1. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ എന്നിവയുടെ പലിശ നിരക്ക് 7% മുതൽ 16% വരെ
2. ഗ്രാമീണ ബാങ്കുകളിലെ പലിശ നിരക്ക് 8.50% മുതൽ 13.60% വരെ
3. ഇന്ത്യയ്ക്കുള്ളിലെ പഠനത്തിന്: പരമാവധി 50 ലക്ഷം വരെ
4. വിദേശ വിദ്യാഭ്യാസത്തിനായി: പരമാവധി ₹1 കോടി വരെ
5. തിരിച്ചടവിന് സമയപരിധി: പരമാവധി 15 വർഷം
6. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം 6 മുതൽ 12 മാസംക്കുള്ളിൽ അടവ് ആരംഭിക്കാം

 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും