Coconut oil price hike: ഓണത്തിന് വിലക്കുറവിൽ വെളിച്ചെണ്ണ; ലഭിക്കുന്നത് ഇവർക്ക്
BPL Cardholders to Get Subsidized Oil for Onam: ഓണവിപണിയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താൻ 4500 ക്വിന്റൽ കൊപ്രയ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും കേരഫെഡ് പ്ലാന്റിൽ ദിവസവും 80,000,കിലോഗ്രാം കൊപ്ര എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഇപ്പോൾ എല്ലാവർക്കും പേടിസ്വപ്നം ആയിരിക്കുന്നത് വെളിച്ചെണ്ണ വിലയാണ്. ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്ക് എവിടെ പോകും എന്ന് ചിന്തിക്കുന്ന ബിപിഎൽ കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത. ബിപിഎൽ കാർഡ് കാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ കിട്ടുമെന്ന് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു.
ഇതിനായി സർക്കാരനുമതി ഉടൻ ലഭിക്കുമെന്നും സബ്സിഡി എത്രയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല ഇത് പിന്നീട് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലത്ത് സാധാരണക്കാർക്ക്, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ആശ്വാസം നൽകാനാണ് ഈ നീക്കം.
കണ്ണൂരിലേക്ക് പോലെ കർഷകരിൽ നിന്ന് നേരിട്ടുള്ള പച്ച തേങ്ങ സംവരണം കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ ഉടൻ തുടങ്ങും എന്നാണ് വിവരം. ഇങ്ങനെ കർഷകരിൽ നിന്ന് നേരിട്ട് എടുക്കുമ്പോൾ വിപണി വിലയേക്കാൾ കിലോ ഗ്രാമിന് ഒരു രൂപ അധികം നൽകാനും തീരുമാനമുണ്ട്. കർഷകർക്ക് അന്നുതന്നെ പണം നൽകും.
Also read – പകുതി വിലക്ക് പോലും വെളിച്ചെണ്ണ വിൽക്കുന്നു, അപകടം പുറകെ..
ഇത് സമയബന്ധിതമായ സാമ്പത്തിക സഹായം ഉറപ്പാക്കും. ഓണവിപണിയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താൻ 4500 ക്വിന്റൽ കൊപ്രയ്ക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും കേരഫെഡ് പ്ലാന്റിൽ ദിവസവും 80,000,കിലോഗ്രാം കൊപ്ര എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഒരു കിലോ വെളിച്ചെണ്ണയുടെ വില നാന്നൂറിലേക്ക് അടുക്കുകയാണ്. ഒരു കിലോഗ്രാം വെളിച്ചെണ്ണയ്ക്ക് ഇന്ന് 392.67 രൂപയാണ് വില. 180 രൂപയിൽനിന്നാണ് ഒരു വർഷത്തിനിടെ വെളിച്ചെണ്ണവില നാനൂറിലേക്ക് അടുക്കുന്നത്.