AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Railway Food Price: റെയിൽവേ ഭക്ഷണത്തിൻ്റെ യഥാർത്ഥ വില അറിയുമോ? ഇതാണ് കണക്ക്

Indian Railway Food Price and Menu : ട്രെയിനിൽ വിൽക്കുന്ന ഭക്ഷണത്തിൻ്റെ വിലയും ഇന വിവരങ്ങളുമാണ് കഴിഞ്ഞ ദിവസം റെയിൽ പങ്കുവെച്ച വിവരങ്ങളിലുള്ളത്, വെജിറ്റബിൾ മീൽസിൻ്റെ വില വിവരങ്ങളാണ് ട്വീറ്റിൽ

Railway Food Price: റെയിൽവേ ഭക്ഷണത്തിൻ്റെ യഥാർത്ഥ വില അറിയുമോ? ഇതാണ് കണക്ക്
Train Food PriceImage Credit source: TV9 Network
arun-nair
Arun Nair | Published: 06 Jul 2025 16:23 PM

ദിവസവും കോടിക്കണക്കിനാളുകളാണ് രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇതിൽ ദീർഘദൂര യാത്രകൾ ലക്ഷത്തിനും മുകളിലാണ്. ഇവരിൽ ഭൂരിഭാഗവും ട്രെയിൻ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. ഇങ്ങനെ ട്രെയിൻ ഭക്ഷണം കഴിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. റെയിൽവേ മന്ത്രാലയം തന്നെ ഇത് പങ്ക് വെച്ചിട്ടുണ്ട്. ട്രെയിനിൽ വിൽക്കുന്ന ഭക്ഷണത്തിൻ്റെ വിലയും ഇന വിവരങ്ങളുമാണ് കഴിഞ്ഞ ദിവസം റെയിൽ പങ്കുവെച്ച വിവരങ്ങളിലുള്ളത്.

നിശ്ചിത വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഭക്ഷണം വിൽക്കുന്നു

പല യാത്രക്കാർക്കും ട്രെയിനിൽ വിൽക്കുന്ന ഭക്ഷണത്തിൻ്റെ വിലയിൽ വ്യക്തതയില്ല. ഇത് മുതലെടുക്കുന്ന ജീവനക്കാർ പലപ്പോഴും ഉയർന്ന വിലയിൽ ഭക്ഷണം വിൽക്കാറുണ്ട്. ഇത് പലപ്പോഴും യാത്രക്കാരൻ്റെ പോക്കറ്റ് കീറുകയും ചെയ്യും.

വെജിറ്റബിൾ മീലിൻ്റെ വില 

റെയിൽവേ സ്റ്റേഷനിൽ ലഭ്യമായ വെജിറ്റബിൾ മീൽ (സ്റ്റാൻഡേർഡ് കാസറോൾ) 70 രൂപയാണ്. ഇത് ട്രെയിനുകളിൽ 80 രൂപക്കാണ് വിൽക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

വെജിറ്റബിൾ മീൽ (സ്റ്റാൻഡേർഡ് കാസറോൾ) മെനുവിൽ

പ്ലെയിൻ റൈസ് (150 ഗ്രാം),
പരിപ്പ് അല്ലെങ്കിൽ സാമ്പാർ (150 ഗ്രാം)
തൈര് (80 ഗ്രാം), 2 പൊറോട്ട അല്ലെങ്കിൽ 4 റൊട്ടി (100 ഗ്രാം)
പച്ചക്കറി (100 ഗ്രാം), ഒരു പാക്കറ്റ് അച്ചാർ (12 ഗ്രാം) എന്നിവ ഉൾപ്പെടും.

വില കൂടുതലാണെങ്കിൽ

മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ എണ്ണം കുറവാണെന്നോ മനസ്സിലാക്കിയാൽ റെയിൽവേയുടെ ഈ ട്വീറ്റ് റസ്റ്റോറൻ്റ് / പാൻട്രി ജീവനക്കാരനെ കാണിക്കാം. ഇതിനുശേഷവും ജീവനക്കാർ സമ്മതിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അവരെക്കുറിച്ച് റെയിൽവേയിൽ പരാതിപ്പെടാം. ഇത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് X, റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പർ 139 അല്ലെങ്കിൽ Rail One ആപ്പിലെ Rail Madad വഴിയും പരാതിപ്പെടാം.