EPFO: ഇനി പിഎഫ് ബാലൻസും ക്ലെയിം സ്റ്റാറ്റസും വാട്ട്‌സ്ആപ്പിൽ ലഭിക്കും! എങ്ങനെ?

EPFO WhatsApp Channel Launched: പിഎഫ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഔദ്യോഗിക വാട്‌സാപ്പ് ചാനൽ ആരംഭിച്ചു. ഇനി മുതൽ പിഎഫ് പോർട്ടലിലോ ഉമാങ് ആപ്പിലോ ലോഗിൻ ചെയ്യാതെ തന്നെ പിഎഫ് സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

EPFO: ഇനി പിഎഫ് ബാലൻസും ക്ലെയിം സ്റ്റാറ്റസും വാട്ട്‌സ്ആപ്പിൽ ലഭിക്കും! എങ്ങനെ?

പ്രതീകാത്മക ചിത്രം

Published: 

15 Sep 2026 | 02:42 PM

കോടിക്കണക്കിന് വരുന്ന അംഗങ്ങൾക്കും പെൻഷൻകാർക്കും തൊഴിലുടമകൾക്കും പിഎഫ് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഔദ്യോഗിക വാട്‌സാപ്പ് ചാനൽ ആരംഭിച്ചു. ഇനി മുതൽ പിഎഫ് പോർട്ടലിലോ ഉമാങ് (UMANG) ആപ്പിലോ ലോഗിൻ ചെയ്യാതെ തന്നെ പിഎഫ് സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.

വാട്‌സാപ്പ് സേവനം എങ്ങനെ ഉപയോഗിക്കാം?

  1. EPFO തങ്ങളുടെ എക്സ് (X) ഹാൻഡിലിലൂടെ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് വാട്‌സാപ്പ് വഴി സേവനങ്ങൾ ലഭിക്കുന്നതിനുള്ള വിവരങ്ങൾ അറിഞ്ഞാലോ….
  2. EPFO നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്ക് വഴിയോ QR കോഡ് സ്കാൻ ചെയ്തോ ആദ്യമായി ചാനലിൽ ജോയിൻ ചെയ്യുക.
  3. ചാനലിൽ ചേർന്ന ശേഷം ഒരു ചെറിയ “Hello” മെസ്സേജ് അയച്ച് സർവീസ് ആരംഭിക്കാം.
  4. നിങ്ങളുടെ UAN (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ) നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ മൊബൈൽ നമ്പറിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് എന്ന് സിസ്റ്റം തനിയെ വേരിഫൈ ചെയ്യും.
  5. നമ്പർ വേരിഫൈ ആയ ശേഷം സ്ക്രീനിൽ വരുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ (പിഎഫ് ബാലൻസ്, ക്ലെയിം സ്റ്റാറ്റസ്, അവസാനമായി നടന്ന ഇടപാടുകൾ) തിരഞ്ഞെടുക്കാവുന്നതാണ്.

ALSO READ: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!

വാട്‌സാപ്പ് വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ

  • അക്കൗണ്ടിലുള്ള തുക എത്രയെന്ന് വേഗത്തിൽ പരിശോധിക്കാം.
  •  സമർപ്പിച്ച പിഎഫ് ക്ലെയിമിന്റെ നിലവിലെ വിവരങ്ങൾ അറിയാം.
  • പാസ്ബുക്ക് പരിശോധിക്കാതെ തന്നെ അവസാനത്തെ ചില ഇടപാടുകൾ കാണാൻ സാധിക്കും.

പിഎഫ് ബാലൻസ് അറിയാൻ നിലവിലുള്ള മറ്റ് വഴികൾ

വാട്‌സാപ്പ് ചാനലിന് പുറമേ താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെയും നിങ്ങൾക്ക് പിഎഫ് വിവരങ്ങൾ അറിയാൻ സാധിക്കും: നിങ്ങളുടെ UAN രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും EPFOHO UAN ENG (മലയാളത്തിന് MAL അല്ലെങ്കിൽ ഇംഗ്ലീഷിന് ENG) എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് SMS അയക്കുക. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ നൽകിയാൽ ബാലൻസ് വിവരങ്ങൾ SMS ആയി ലഭിക്കും. കൂടാതെ, UMANG ആപ്പ് വഴിയോ EPFO അംഗങ്ങൾക്കുള്ള e-Sewa പോർട്ടൽ വഴിയോ ലോഗിൻ ചെയ്ത്  പാസ്ബുക്ക് പരിശോധിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്