AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!

8th Pay Commission Updates: ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ശമ്പള-പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷന് മുന്നിൽ ഒരു നിർണായക നിർദ്ദേശം വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. നിലവിൽ 10 വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകൾ നടപ്പിലാക്കുന്നത്.

8th Pay Commission: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!
പ്രതീകാത്മക ചിത്രംImage Credit source: Credit: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Published: 15 Sep 2026 | 01:47 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ശമ്പള-പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് എട്ടാം ശമ്പള കമ്മീഷന് മുന്നിൽ ഒരു നിർണായക നിർദ്ദേശം വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന പതിവ് രീതി മാറ്റിക്കൊണ്ട്, ശമ്പള പരിഷ്കരണം ഇനി മുതൽ എല്ലാ 5 വർഷത്തിലും നടത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ  ശക്തമായി ആവശ്യപ്പെടുന്നത്.

ശമ്പളപരിഷ്കരണം 5 വർഷത്തിലൊരിക്കലോ?

നിലവിൽ 10 വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകൾ നടപ്പിലാക്കുന്നത്. എന്നാൽ വിപണിയിലെ വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ കാലാവധി വളരെ കൂടുതലാണെന്നാണ് ജീവനക്കാരുടെ വാദം.  7-ാം ശമ്പള കമ്മീഷന്റെ കാലത്തും 5 വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.  ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ ആവശ്യം വീണ്ടും ചർച്ചകളിലേക്ക് തിരിച്ചെത്തുന്നത്.

ALSO READ: ജീവനക്കാർക്ക് ഇരട്ടി ശമ്പളമോ? ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ എത്ര കൂടും?

കാരണം പണപ്പെരുപ്പം

10 വർഷത്തേക്ക് ഒരു ശമ്പള സ്കെയിലിൽ തുടരുമ്പോൾ പണപ്പെരുപ്പം കാരണം ജീവനക്കാരുടെ വാങ്ങൽ ശേഷി കുത്തനെ ഇടിയുന്നു. 5 വർഷത്തിലൊരിക്കൽ പരിഷ്കരണം വന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വാദം. എട്ടാം ശമ്പള കമ്മീഷൻ ഈ നിർദ്ദേശം അംഗീകരിക്കുകയും കേന്ദ്ര സർക്കാർ അത് നടപ്പിലാക്കുകയും ചെയ്താൽ, ഭാവിയിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനവ് കൂടുതൽ കൃത്യമായ ഇടവേളകളിൽ വേഗത്തിൽ ലഭ്യമാകും. എട്ടാം ശമ്പള കമ്മീഷൻ രൂപീകരണ നടപടികൾ പുരോഗമിക്കെ, ഈ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നാണ് ജീവനക്കാരുടെ ലോകം ഉറ്റുനോക്കുന്നത്.

ശമ്പളത്തിന്റെ 67% പെൻഷൻ!

നിരവധി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ കമ്മീഷന് വിശദമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.പെൻഷൻ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നാണ് അവരുടെ പ്രധാന ആവശ്യം. പെൻഷൻകാരുടെ സംഘടനകൾ മിനിമം പെൻഷൻ വർദ്ധിപ്പിക്കുന്നതിനായി രണ്ട് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ആദ്യ നിർദ്ദേശം, അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ (LPD) 67 ശതമാനമെങ്കിലും മിനിമം പെൻഷൻ വർദ്ധിപ്പിക്കുക എന്നതാണ്. രണ്ടാമത്തെ നിർദ്ദേശം, കഴിഞ്ഞ 10 മാസത്തെ ജോലിയിലെ ശരാശരി ശമ്പളത്തെ അടിസ്ഥാനമാക്കി മിനിമം പെൻഷൻ നിശ്ചയിക്കുക എന്നതാണ്.

English Summary:

8th Pay Commission has revived a long-standing demand from government employees and pensioners to shorten the pay revision cycle from 10 years to five years. Several employee and pensioner organisations, have argued that a decade-long gap causes basic pay and pensions to lose purchasing power due to inflation.

Follow Us