EV Scooters : സംശയമില്ല നമ്മൾ ഇ.വി യു​ഗത്തിലേക്ക്! ഈ വർഷം ഇന്ത്യക്കാർ വാങ്ങിയത് 13.61 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

Top Selling EV In India : ഇന്ത്യൻ വാഹന വിപണിയുടെ ഭാവി എങ്ങോട്ടാണെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന വില്പന കണക്കുകൾ. പരമ്പരാഗത ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക് യുഗത്തിലേക്കുള്ള പാതയിലാണ് ഇന്ത്യൻ വാഹന വിപണി. ഈ വർഷം ആരംഭിച്ച് എട്ട് മാസം പൂർത്തിയാകുമ്പോൾ 13.61 ലക്ഷത്തിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതൊരു ചെറിയ കണക്കല്ല. ഇനിയും 2026 അവസാനിക്കാൻ 4 മാസം കൂടി ബക്കി നിൽക്കുകയാണ്.

EV Scooters : സംശയമില്ല നമ്മൾ ഇ.വി യു​ഗത്തിലേക്ക്! ഈ വർഷം ഇന്ത്യക്കാർ വാങ്ങിയത് 13.61 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ

Ec Two Wheeler Sale In India

Published: 

04 Sep 2026 | 04:17 PM

ഇന്ത്യൻ വാഹന വിപണിയുടെ ഭാവി എങ്ങോട്ടാണെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തുവന്ന വില്പന കണക്കുകൾ. പരമ്പരാഗത ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക് യുഗത്തിലേക്കുള്ള പാതയിലാണ് ഇന്ത്യൻ വാഹന വിപണി. ഈ വർഷം ആരംഭിച്ച് എട്ട് മാസം പൂർത്തിയാകുമ്പോൾ 13.61 ലക്ഷത്തിലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതൊരു ചെറിയ കണക്കല്ല. ഇനിയും 2026 അവസാനിക്കാൻ 4 മാസം കൂടി ബക്കി നിൽക്കുകയാണ്.

ഏകദശം 5 ലക്ഷം യൂണിറ്റുകളുടെ വർദ്ധന

ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ വിറ്റഴിച്ച ഇവി സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും ആകെ കണക്കാണ് 13,61,170 യൂണിറ്റുകൾ എന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഏകദശം 5 ലക്ഷം യൂണിറ്റുകളുടെ വർദ്ധനവാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ( ഓഗസ്റ്റിൽ ) മാത്രം ഇന്ത്യയിൽ വിറ്റത് 1.83 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ആണ്. ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ ഇവി ഉപയോ​ഗം കാര്യമായി ഉയർന്നുണ്ട്.

Also Read : Ather Konarc : 200 കിലോ മീറ്റർ റേഞ്ചുമായി ഏഥറിന്റെ കൊണാർക്ക് എത്തി, വിലയും ഫീച്ചേഴ്സും അറിയാം

ടിവിഎസ്  മുന്നിൽ

കമ്പനികളുടെ കാര്യമെടുത്താൽ ടി വി എസ് ആണ് മുന്നിൽ ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കമ്പനി 3,56,579 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 26 ശതമാനം വിപണി വിഹിതം നേടാൻ അവരെ സഹായിച്ചു. ടിവിഎസ് ഐ ക്യൂബ് ( TVS iQube )ആണ് കമ്പനിയുടെ തുറുപ്പ് ചീട്ട്.3,05,226 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ബജാജ് ഓട്ടോയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

ഏഥറും വിഡയും

അടുത്തതായി വിപണിയിലെ ശക്തമായ സാന്നിധ്യമായി നിലനിൽക്കുന്ന് ഏഥർ ( Ather Energy ആണ്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ഈ വർഷം ഇതുവരെയുള്ള കാലയളവിൽ 2,29,099 യൂണിറ്റുകൾ വിറ്റഴിച്ച. അടുത്തത് ഹീറോ വിഡ ആണ്. വിൽപ്പനയിൽ 151 ശതമാനത്തിന്റെ വർദ്ധവനവോടെ 1,48,069 യൂണിറ്റുകളാണ് അവർ വിറ്റത്.

ഇന്ധനവിലയിലെ വർദ്ധനവ്, വിപുലമാകുന്ന ചാർജിംഗ് സൗകര്യങ്ങൾ, മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യ, കൂടുതൽ വ്യത്യസ്തമാർന്ന മോഡലുകൾ, ഇ 20 പെട്രോൾ, തുടങ്ങിയ ഘടകങ്ങളാണ് ഉപഭോക്താക്കളെ ഇവിയിലേക്ക് അടുപ്പിക്കുന്നത്. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ ഈ വർഷം അവസാനിക്കുമ്പോഴെക്കും ആകെ 20 ലക്ഷം ഇവി ഇരുചക്ര വാഹനങ്ങൾ ഇന്ത്യൻ നിരത്തിൽ ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല.

English Summary

Recent sales figures clearly indicate the future direction of the Indian automotive market. The market is transitioning from traditional fuels to the electric era. In the first eight months of this year alone, over 1.36 million electric two-wheelers have been sold.

Loading...
Unable to load recommendations.
Follow Us
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?