Flipkart-Amazon: ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ മെഗാ സെയില്‍ ഉടന്‍, എന്തിനെല്ലാം വില കുറയും?

Online Shopping Festival in India: വിവിധ ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവാണ് ഇരു ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വാഗ്ദാനം ചെയ്തത്. എന്ന് മുതല്‍ വില്‍പന ആരംഭിക്കുമെന്ന കാര്യം ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വ്യക്തമാക്കിയിട്ടില്ല.

Flipkart-Amazon: ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ മെഗാ സെയില്‍ ഉടന്‍, എന്തിനെല്ലാം വില കുറയും?

ആമസോണ്‍-ഫ്‌ളിപ്പ്കാര്‍ട്ട്‌

Published: 

04 Sep 2025 17:26 PM

ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും തങ്ങളുടെ വാര്‍ഷിക വില്‍പന മാമാങ്കമായ ബിഗ് ബില്യണ്‍ ഡേയ്‌സിനും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനും ഒരുങ്ങുന്നു. ഉടന്‍ വരുന്നുവെന്ന തലക്കെട്ടോടെ തങ്ങളുടെ വില്‍പനയുടെ വിവരം ഇരുവരും പങ്കുവെച്ചു.

വിവിധ ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവാണ് ഇരു ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വാഗ്ദാനം ചെയ്തത്. എന്ന് മുതല്‍ വില്‍പന ആരംഭിക്കുമെന്ന കാര്യം ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വ്യക്തമാക്കിയിട്ടില്ല. ഇലക്ട്രോണിക്‌സ്, പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയ്ക്ക് വന്‍ തോതില്‍ വില കുറയുമെന്നാണ് വിവരം.

സാംസങ് ഗാലക്‌സി എസ് 25, ഗൂഗിള്‍ പിക്‌സല്‍ 10, സാംസങ് ഗാലക്‌സി എസ് 24 തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് വിലക്കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 16 ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തുമെന്ന സൂചനയുമുണ്ട്.

ഉത്സവ സീസണില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ അത്യുഗ്രന്‍ ഡിസ്‌കൗണ്ടോടെ സ്വന്തമാക്കാന്‍ സാധിക്കും. അപ്പോള്‍ എല്ലാവരും കാത്തിരിക്കൂ സെയില്‍ ഉടന്‍ തന്നെ ആരംഭിക്കും.

Also Read: Reliance Jio IPO: വമ്പന്‍ ഐപിഒയുമായി ജിയോ: 2026ല്‍ റിലയന്‍സ് ഓഹരി വില്‍പന

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് വരികയാണ്. ഞങ്ങള്‍ നിങ്ങള്‍ക്കായി എക്‌സ്‌ക്ലുസീവ് ഓഫറുകള്‍ ഒരുക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഹോം പേജില്‍ കുറിച്ചു.

ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, ഫാഷന്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി അവിശ്വസനീയമായ ഡീലുകള്‍, AI-അധിഷ്ഠിത ഷോപ്പിംഗ് അനുഭവങ്ങള്‍, വേഗത്തിലുള്ള ഡെലിവറി, മികച്ച പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവ പ്രതീക്ഷിക്കാമെന്നും ആമസോണും പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ