AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Reliance Jio IPO: വമ്പന്‍ ഐപിഒയുമായി ജിയോ: 2026ല്‍ റിലയന്‍സ് ഓഹരി വില്‍പന

Mukesh Ambani Jio IPO Announcement: റിലയന്‍സിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി വമ്പന്‍ പ്രഖ്യാപനം നടത്തിയത്. തുടക്കം മുതല്‍ക്കെ റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

Reliance Jio IPO: വമ്പന്‍ ഐപിഒയുമായി ജിയോ: 2026ല്‍ റിലയന്‍സ് ഓഹരി വില്‍പന
മുകേഷ് അംബാനി Image Credit source: PTI
shiji-mk
Shiji M K | Published: 30 Aug 2025 09:33 AM

ഏറ്റവും വലിയ ഐപിഒ മാമാങ്കത്തിന് തുടക്കം കുറിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ ടെലികോം ബിസിനസ് വിഭാഗമായ റിലയന്‍സ് ജിയോ ഓഹരി വിപണിയിലേക്ക് കടക്കുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പ്രാരംഭ ഓഹരി വില്‍പന 2026ല്‍ നടക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

റിലയന്‍സിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി വമ്പന്‍ പ്രഖ്യാപനം നടത്തിയത്. തുടക്കം മുതല്‍ക്കെ റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

2026 ന്റെ ആദ്യ പകുതിയോടെ ജിയോയെ ലിസ്റ്റ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. എതിരാളികള്‍ക്ക് സമാനമായ മൂല്യം സൃഷ്ടിക്കാന്‍ ജിയോയ്ക്ക് കഴിയുമെന്ന് ഇതുവഴി തങ്ങള്‍ തെളിയിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. നിക്ഷേപകര്‍ക്കും ഇത് വളരെ ആകര്‍ഷകമായ അവസരമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 50 കോടിക്ക് മുകളിലായി. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. 2024-25 നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള കമ്പനിയുടെ ലാഭം 64,170 കോടി രൂപയാണ്. 1.28 ലക്ഷം കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

Also Read: SIP Step Up Trick: എസ്‌ഐപി നിക്ഷേപം മാത്രം പോരാ! സ്‌റ്റെപ്പ് അപ്പ് തന്ത്രം കൂടി വേണം

2016ലാണ് ജിയോ ആരംഭിച്ചത്. 52,200 കോടി രൂപയെങ്കിലും ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. അത് സാധ്യമാകുകയാണെങ്കില്‍ ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയെന്ന റെക്കോര്‍ഡ് ഐപിഒ ജിയോ തിരുത്തും. അതേസമയം, ഗൂഗിള്‍, മെറ്റ തുടങ്ങിയവയ്‌ക്കെല്ലാം ജിയോയില്‍ നിലവില്‍ ഓഹരി പങ്കാളിത്തമുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.