Budgeting to Investing: ഇരുപതുകളില്‍ ബജറ്റിങ് മുതല്‍ നിക്ഷേപം വരെ; ഇപ്പോള്‍ തന്നെ തുടങ്ങിയാലോ?
Money Management in Twenties: സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇരുപതുകള്‍. സാമ്പത്തിക സ്വാതന്ത്ര്യം വളരെ വേഗത്തില്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ തന്നെ നിക്ഷേപിച്ച് തുടങ്ങാം.
നിങ്ങളുടെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുന്നത് എപ്പോഴും വളരെ മികച്ച തീരുമാനമായിരിക്കും. ഭാവി സുരക്ഷിതമാക്കുന്നതിനായി മികച്ച ശീലങ്ങള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇരുപതുകള്‍. സാമ്പത്തിക സ്വാതന്ത്ര്യം വളരെ വേഗത്തില്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ തന്നെ നിക്ഷേപിച്ച് തുടങ്ങാം.
ബജറ്റിങ് നിര്‍ബന്ധം
നിങ്ങളില്‍ നിന്ന് ചെലവായി പോകുന്ന ഓരോ രൂപയും ട്രാക്ക് ചെയ്യുക. നിങ്ങള്‍ എത്ര സമ്പാദിക്കുന്നു എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തില്‍ ധാരണയുണ്ടായിരിക്കണം. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വേര്‍തിരിച്ച് മനസിലാക്കി, ചെലവുകള്‍ കൃത്യമായി ആസൂത്രണം ചെയ്യുക. വാടക, യൂട്ടിലിറ്റികള്‍, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കുക. ഇത് സാമ്പത്തിക അച്ചടക്കം വളര്‍ത്തിയെടുക്കാനും നിങ്ങളുടെ പണം കൂടുതലായി ചെലവാകുന്നത് നിയന്ത്രിക്കാനും സഹായിക്കും.
അടിയന്തര ഫണ്ട്
ജോലി നഷ്ടപ്പെടല്‍, അസുഖങ്ങള്‍ തുടങ്ങിയ ഉണ്ടാകുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 3 മാസം മുതല്‍ ആറ് മാസം വരെയുള്ള ആവശ്യങ്ങള്‍ക്കായുള്ള പണം നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരിക്കണം. അതിനാല്‍ അടിയന്തര ഫണ്ട് നിക്ഷേപം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സമ്പാദിക്കാം
ചെലഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സമ്പാദ്യത്തിലേക്ക് പണം മാറ്റിവെക്കുക. ഒരു തുക സേവിങ്‌സ് അക്കൗണ്ട് അല്ലെങ്കില്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്ക് മാറ്റാവുന്നതാണ്. ഓരോ മാസവും ശമ്പളത്തില്‍ നിന്ന് 10 ശതമാനം തുക ലാഭിക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.
Also Read: SIP: ദിവസേന, പ്രതിമാസം, ത്രൈമാസം…; എസ്‌ഐപി നിക്ഷേപം എങ്ങനെ വേണം?
നിക്ഷേപ മാര്‍ഗങ്ങള്‍
മ്യൂച്വല്‍ ഫണ്ടുകള്‍- നിങ്ങളുടെ പണം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കാവുന്നതാണ്.
ഇന്‍ഡെക്‌സ് ഫണ്ടുകളും ഇടിഎഫുകളും- ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങളും പരിഗണിക്കാം.
ഓഹരികള്‍- ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ലഭിക്കുന്നതിനായി ഓഹരികളിലും നിക്ഷേപം നടത്താം.
ക്രിപ്‌റ്റോകറന്‍സികള്‍- ഉയര്‍ന്ന റിസ്‌ക്കുള്ള നിക്ഷേപ മാര്‍ഗമാണെങ്കിലും വലിയ നേട്ടം പ്രതീക്ഷിക്കാം.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.