AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: ദിവസേന, പ്രതിമാസം, ത്രൈമാസം…; എസ്‌ഐപി നിക്ഷേപം എങ്ങനെ വേണം?

Daily SIP vs Monthly SIP: പ്രതിദിനം ഒരാള്‍ എസ്‌ഐപിയില്‍ 1,000 രൂപ നിക്ഷേപിച്ചു. 3,719 തവണകളായാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്ന് കരുതൂ. 181 തവണകളായി എസ്‌ഐപിയില്‍ 20,547 രൂപ മറ്റൊരാളും നിക്ഷേപിച്ചു.

SIP: ദിവസേന, പ്രതിമാസം, ത്രൈമാസം…; എസ്‌ഐപി നിക്ഷേപം എങ്ങനെ വേണം?
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
Shiji M K
Shiji M K | Published: 27 Dec 2025 | 08:12 PM

ദീര്‍ഘകാലം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി നിക്ഷേപം നടത്തുമ്പോഴാണ് ഉയര്‍ന്ന ലാഭം നേടാനാകുന്നത്. പ്രതിമാസ എസ്‌ഐപി നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നേട്ടം നല്‍കുന്നത് ദിവസേനയുള്ള നിക്ഷേപമാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വഴി കാര്യമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഒരേ പണം വ്യത്യസ്ത കാലയളവുകള്‍

പ്രതിദിനം ഒരാള്‍ എസ്‌ഐപിയില്‍ 1,000 രൂപ നിക്ഷേപിച്ചു. 3,719 തവണകളായാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്ന് കരുതൂ. 181 തവണകളായി എസ്‌ഐപിയില്‍ 20,547 രൂപ മറ്റൊരാളും നിക്ഷേപിച്ചു. മറ്റൊരാള്‍ ത്രൈമാസത്തില്‍ 60,967 രൂപയും 61 തവണകളായി നിക്ഷേപിച്ചു.

പ്രതിദിന നിക്ഷേപം ഏകദേശം 1.15 കോടി രൂപയായി വളര്‍ച്ച കൈവരിച്ചു. അതായത് 13.83 ശതമാനം നേട്ടമാണ് സ്വന്തമാക്കിയത്. പ്രതിമാസ എസ്‌ഐപി 1.14 കോടിയുമായി 13.80 ശതമാനം വരുമാനം നല്‍കാനാണ് ഇതിന് സാധിച്ചത്. ത്രൈമാസ എസ്‌ഐപി 13.80 ശതമാനം വരുമാനം നല്‍കി 1.15 കോടിയിലുമെത്തുന്നു.

നിക്ഷേപ കാലയളവ് വളരെ വ്യത്യസ്തമാണെങ്കിലും വരുമാനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് നിങ്ങളുടെ പണം മാറിമറിയുന്നത്. ഏകദേശം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോഴാണ് മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള നേട്ടം സ്വന്തമാക്കാനാകുന്നത്.

Also Read: Savings Scheme: സമ്പാദ്യത്തിനുള്ള വഴി സര്‍ക്കാര്‍ തരുന്നുണ്ടല്ലോ; ഇവയില്‍ നിക്ഷേപിച്ചോളൂ

ദീര്‍ഘകാലത്തേക്ക് എത്ര തുക നിക്ഷേപിക്കുന്നതിനൊപ്പം തന്നെ വളരെ പ്രധാനമാണ് വിപണിയിലെ സാഹചര്യങ്ങളും. മുകളില്‍ പറഞ്ഞ മൂന്ന് എസ്‌ഐപികളും ഒരേ മാര്‍ക്കറ്റ് സൈക്കിളുകള്‍, റാലികള്‍, തിരുത്തലുകള്‍, വീണ്ടെടുക്കലുകള്‍ എന്നിവയിലൂടെ കടന്നുപോകുന്നു.

കൃത്യമായി ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഉയര്‍ന്ന തുക തന്നെ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ നിക്ഷേപത്തിലുള്ള ഇടവേളകള്‍ ലാഭം കുറയ്ക്കും. ദിവസേന, പ്രതിമാസം, ത്രൈമാസം എന്നിങ്ങനെ ഏതുവിധേനയും നിക്ഷേപം നടത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.