Fruits Price: ആപ്പിളും മുന്തിരിയും മുന്നിലുണ്ട്, പിന്നാലെ ഇവരും; പഴങ്ങളുടെ വില റെക്കോഡ് കുതിപ്പില്‍
Fruit Price Hike in Ramadan: വിലക്കയറ്റം വലിയ ആഘാതം തന്നെയാണ് ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഭൂരിഭാഗം പഴങ്ങളുടെയും വില 100 കടന്നു. ചൂട് കനക്കുന്നത് വില വര്‍ധനവ് ഇനിയും രൂക്ഷമാക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍.

പ്രതീകാത്മക ചിത്രം
വേനല്‍ക്കാലത്തെത്തുന്ന നോമ്പുകാലം മുസ്ലിം മതവിശ്വാസികളെ അല്‍പം സങ്കടപ്പെടുത്തുന്നുണ്ട്. ചൂടില്‍ നിന്ന് രക്ഷനേടാനും പകല്‍ മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും അവരെ സഹായിക്കുന്ന ഭക്ഷണങ്ങളാണ് പഴവര്‍ഗങ്ങള്‍. പഴങ്ങളും പലഹാരങ്ങളും ധാരാളം കഴിച്ച് അവര്‍ നോമ്പ് അവസാനിപ്പിക്കുന്നു. അതിനാല്‍ തന്നെ റമദാന്‍ മാസത്തില്‍ പഴങ്ങളുടെ വില കുത്തനെ ഉയരും.
വിലക്കയറ്റം വലിയ ആഘാതം തന്നെയാണ് ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഭൂരിഭാഗം പഴങ്ങളുടെയും വില 100 കടന്നു. ചൂട് കനക്കുന്നത് വില വര്‍ധനവ് ഇനിയും രൂക്ഷമാക്കുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍. ആപ്പിള്‍, മുന്തിരി ഉള്‍പ്പെടെയുള്ള എല്ലാ പഴവര്‍ഗങ്ങളുടെയും വിലയില്‍ ഈ വര്‍ധനവുണ്ട്.
150 രൂപയായിരുന്നു നോമ്പിന് മുമ്പ് ഒരു കിലോ ആപ്പിളിന്റെ വില. എന്നാല്‍ റമദാന്‍ മാസത്തിലേക്ക് കടന്നതോടെ വില 300 നടുത്തെത്തി. തണ്ണിമത്തന് 25 രൂപയും, കിവിയ്ക്ക് 90 രൂപയും (മൂന്നെണ്ണത്തിന്റെ പായ്ക്കറ്റ്), നേന്ത്രപ്പഴത്തില്‍ 45 രൂപയുമാണ് വില.
മുന്തിരിക്ക് ഇത്തവണ വലിയ ഡിമാന്‍ഡുണ്ടെന്നാണ് വ്യാപാരികളുടെ അഭിപ്രായം. 50 മുതല്‍ 60 രൂപ വരെയായിരുന്നു നേരത്തെ ഒരു കിലോ പച്ചമുന്തിരിയുടെ വില. എന്നാല്‍ നിലവില്‍ 140 രൂപ വരെയാണ് വില. റോസ്മുന്തിരിക്ക് 100 രൂപയും ജ്യൂസ് മുന്തിരിക്ക് 50 രൂപയ്ക്ക് മുകളിലും വില ഈടാക്കുന്നു.
Also Read: Vegetable Price Hike: വിലക്കയറ്റം അറിയാതെ പച്ചക്കറി വാങ്ങല്ലേ; മുരിങ്ങക്കായയാണ് മുന്നില്‍
വില വര്‍ധനവുണ്ടെങ്കിലും പഴങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ചൂടിനെ ശമിപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങളാണ് എല്ലാവര്‍ക്കും ആവശ്യം, അത് ജ്യൂസായും അല്ലാതെയും കഴിച്ച് നോമ്പ് പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് മലയാളികള്‍.