Kerala Gold Rate: എന്നാലും ഇതെന്ത് പറ്റി? സ്വര്‍ണം ആളൊരു മാന്യനാണ്, ഇങ്ങനെ വില കുറയ്ക്കാമോ?

One Pavan Gold Price on March 6: കഴിഞ്ഞ ദിവസം അതായത് മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ ഒരു പവന് 1,19,920 രൂപയായിരുന്നു വിലയെങ്കില്‍, ഉച്ചയ്ക്ക് ശേഷം ഇതില്‍ നിന്നും 480 രൂപ കുറഞ്ഞ് 1,19,440 ലേക്ക് വില താഴ്ന്നു. ഒരു ഗ്രാമിന് 60 രൂപയും കുറഞ്ഞ് 14,930 രൂപയായിരുന്നു നിരക്ക്.

Kerala Gold Rate: എന്നാലും ഇതെന്ത് പറ്റി? സ്വര്‍ണം ആളൊരു മാന്യനാണ്, ഇങ്ങനെ വില കുറയ്ക്കാമോ?

പ്രതീകാത്മക ചിത്രം

Updated On: 

06 Mar 2026 | 09:32 AM

സ്വര്‍ണാഭരണപ്രേമികളെ ഇത് ആശ്വാസത്തിന്റെ സുദിനം, ഉടന്‍ തന്നെ ആഭരണങ്ങള്‍ വാങ്ങാന്‍ ഓടിക്കോളൂ. കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയിലേക്കും വിലയെത്തിയിരിക്കുന്നു.

സ്വര്‍ണത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്, കാരണമുണ്ട്, പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചപ്പോള്‍ കുത്തനെ നിരക്കുയര്‍ത്തിയ സ്വര്‍ണം പിന്നീട് മെല്ലെ വില താഴ്ത്തുകയായിരുന്നു. ഇപ്പോഴിതാ തുടര്‍ച്ചയായി രണ്ടും മൂന്നും തവണയാണ് ഒരു ദിവസം വില കുറയ്ക്കുന്നത്. വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം.

കഴിഞ്ഞ ദിവസം അതായത് മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ ഒരു പവന് 1,19,920 രൂപയായിരുന്നു വിലയെങ്കില്‍, ഉച്ചയ്ക്ക് ശേഷം ഇതില്‍ നിന്നും 480 രൂപ കുറഞ്ഞ് 1,19,440 ലേക്ക് വില താഴ്ന്നു. ഒരു ഗ്രാമിന് 60 രൂപയും കുറഞ്ഞ് 14,930 രൂപയായിരുന്നു നിരക്ക്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,180 ഡോളറില്‍ നിന്ന് 5,150 ഡോളറിലേക്ക് താഴ്ന്നതാണ് ഉച്ചയ്ക്ക് വീണ്ടും വില കുറയുന്നതിന് വഴിവെച്ചത്. മാത്രമല്ല, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഗുണം ചെയ്തു.

യുദ്ധസമയത്ത് സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് സാധാരണയായി വര്‍ധിക്കാറുണ്ട്. ഇതാണ് എപ്പോഴും വില വര്‍ധനവിന് ആക്കംക്കൂട്ടാറുള്ളത്. എന്നാല്‍ നിലവില്‍ അങ്ങനെയൊരു ട്രെന്‍ഡ് കാണാനില്ല.

Also Read: Kerala Gold Rate: ദേ പോണ് താഴേക്ക്, സ്വ‍ർണം ആള് കൊള്ളാലോ; ഇന്ന് പവന് എത്രയെന്ന് അറിയാമോ?

അതേസമയം, യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണവുമെല്ലാം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ഇത് പല രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ ഉള്‍പ്പെടെ വില വര്‍ധനവിന് കാരണമായി. ഡോളറിന്റെ മൂല്യം ഇടിയുന്നത് ഇന്ത്യക്കാര്‍ക്ക് ഇനിയും ഗുണം ചെയ്യും.

Follow Us
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്