Gold Rate: ഡിസംബറിൽ സ്വർണവില വീണ്ടും 1.50 ലക്ഷം? വിലയിൽ നിർണായകമാകുക ഈ ഘടകങ്ങൾ

MCX Gold Price Target December 2026 Key Levels and Expert Predictions: 2026 ഡിസംബറോടെ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 1.50 ലക്ഷം രൂപയിലെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. ആഗോള വിപണിയിലെ മാറ്റങ്ങള്‍, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പലിശനിരക്ക് നയം, ഡോളറിന്റെ മൂല്യം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയായിരിക്കും വരും ആഴ്ചകളില്‍ സ്വര്‍ണവിലയുടെ ദിശ തീരുമാനിക്കുക.

Gold Rate: ഡിസംബറിൽ സ്വർണവില വീണ്ടും 1.50 ലക്ഷം? വിലയിൽ നിർണായകമാകുക ഈ ഘടകങ്ങൾ

സ്വര്‍ണം

Published: 

18 Nov 2026 | 08:50 AM

സ്വര്‍ണവിലയില്‍ അടുത്തിടെ ഉണ്ടായ ഇടിവിന് പിന്നാലെ വിപണി ഉറ്റുനോക്കുന്നത് ഡിസംബറിലെ വിലനിലവാരത്തിലേക്ക്. ഒരു ഘട്ടത്തില്‍ റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയ സ്വര്‍ണം ഇപ്പോള്‍ തിരുത്തലിന്റെ പാതയിലാണ്. എന്നിരുന്നാലും 2026 ഡിസംബറോടെ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 1.50 ലക്ഷം രൂപയിലെത്തുമോ എന്ന ചര്‍ച്ച സജീവമാണ്. ആഗോള വിപണിയിലെ മാറ്റങ്ങള്‍, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ പലിശനിരക്ക് നയം, ഡോളറിന്റെ മൂല്യം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയായിരിക്കും വരും ആഴ്ചകളില്‍ സ്വര്‍ണവിലയുടെ ദിശ തീരുമാനിക്കുക.

സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍

അമേരിക്കന്‍ പലിശനിരക്ക്– അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയ്ക്ക് പ്രധാന വെല്ലുവിളി. പലിശനിരക്ക് ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ പോലുള്ള മറ്റ് നിക്ഷേപങ്ങളിലേക്ക് താല്‍പര്യം വര്‍ധിക്കാം. പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം ഇതോടെ കുറയുകയും ചെയ്യും.

ഡോളറിന്റെ മൂല്യം– ഡോളര്‍ ശക്തിപ്പെടുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഡോളറില്‍ വ്യാപാരം നടത്തുന്ന അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നത് മറ്റ് കറന്‍സികളിലുള്ള നിക്ഷേപകര്‍ക്ക് കൂടുതല്‍ ചെലവേറിയതാക്കും.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍– പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും മറ്റ് രാജ്യാന്തര പ്രതിസന്ധികളും സ്വര്‍ണത്തിന് അനുകൂലമാകാം. സാമ്പത്തിക അനിശ്ചിതത്വം വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്താറുണ്ട്.

ഡിസംബറില്‍ സ്വര്‍ണവിലയില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍

വില ഉയര്‍ന്നാല്‍– അമേരിക്കയിലെ പലിശനിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്താല്‍ എംസിഎക്‌സ് സ്വര്‍ണവില 1.45 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ ഉയരാം.

Also Read: Gold Rate Forecast: ഇനിയും താഴേക്ക് പോകുമോ സ്വർണം? 3,700 ഡോളറിലേക്ക് ഉറ്റുനോക്കി വിപണി

വില സ്ഥിരമായാല്‍– ആഗോള സാമ്പത്തിക സൂചനകള്‍ സമ്മിശ്രമായാല്‍ 1.36 ലക്ഷം മുതല്‍ 1.42 ലക്ഷം രൂപ വരെയുള്ള പരിധിയില്‍ വ്യാപാരം തുടരാം.

വില വീണ്ടും ഇടിഞ്ഞാല്‍– ഡോളര്‍ ശക്തിപ്പെടുകയും പലിശനിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത കൂടുകയും ചെയ്താല്‍ വില 1.36 ലക്ഷം രൂപയ്ക്ക് താഴേക്കും പോകാം.

വിദഗ്ധരുടെ വിലയിരുത്തല്‍

2026 മെയില്‍ ഐസിഐസിഐ ബാങ്ക് റിസര്‍ച്ച് നടത്തിയ വിലയിരുത്തലില്‍ ആഭ്യന്തര വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1.50 ലക്ഷം മുതല്‍ 1.80 ലക്ഷം രൂപ വരെയുള്ള നിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,800 മുതല്‍ 5,000 ഡോളര്‍ വരെയെത്താമെന്നും വിലയിരുത്തിയിരുന്നു.

എന്നാല്‍ പിന്നീട് വിപണിയില്‍ വലിയ തിരുത്തലുണ്ടായി. കൊട്ടക് നിയോയിലെ വിദഗ്ധയായ കൈനത് ചെയിന്‍വാലയുടെ അഭിപ്രായത്തില്‍, എംസിഎക്‌സില്‍ 1.50 ലക്ഷം രൂപയിലെത്തുക സാധ്യമാണ്. നിലവിലെ വിലയില്‍ നിന്ന് ഏകദേശം എട്ട് ശതമാനം മുന്നേറ്റം ഇതിനായി ആവശ്യമാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,220 ഡോളറിന് മുകളില്‍ നിലനില്‍ക്കുന്നതും അമേരിക്കന്‍ പലിശനിരക്ക് സംബന്ധിച്ച ആശങ്കകള്‍ കുറയുന്നതും നിര്‍ണായകമാകും.

English Summary

MCX gold prices could see a significant recovery in December 2026. Can gold return to the ₹1.50 lakh level? Here is a look at the latest gold price forecast, market trends and key factors that could influence prices in the coming weeks.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ