AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കുഞ്ഞ് ജനിച്ച ഉടൻ തുടങ്ങാം നിക്ഷേപം; മാസം 15,000 രൂപ മാറ്റിവെച്ചാൽ 25 വർഷം കൊണ്ട് എത്ര സമ്പാദിക്കാം?

How to Save 4.35 Crore for Your Child by Investing 15,000 Every Month: പ്രതിമാസം 5,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കാം. നിലവിലെ 7.1 ശതമാനം പലിശ നിരക്ക് 25 വര്‍ഷവും തുടരുമെന്ന് കണക്കാക്കിയാല്‍ 15 ലക്ഷം രൂപയുടെ നിക്ഷേപം ഏകദേശം 41.23 ലക്ഷം രൂപയായി വളരും. പലിശ നിരക്കില്‍ മാറ്റമുണ്ടാകാമെങ്കിലും നികുതി ആനുകൂല്യങ്ങളാണ് പിപിഎഫിന്റെ പ്രധാന നേട്ടം.

കുഞ്ഞ് ജനിച്ച ഉടൻ തുടങ്ങാം നിക്ഷേപം; മാസം 15,000 രൂപ മാറ്റിവെച്ചാൽ 25 വർഷം കൊണ്ട് എത്ര സമ്പാദിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: draganab/E+/Getty Images
Shiji M K
Shiji M K | Published: 18 Nov 2026 | 11:09 AM

കുഞ്ഞ് ജനിക്കുന്നതോടെ മാതാപിതാക്കളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും വര്‍ധിക്കുന്നു. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി നേരത്തെ തന്നെ സമ്പാദ്യം തുടങ്ങുന്നത് നല്ലതാണ്. മാസം 15,000 രൂപ മാറ്റിവെച്ച് മൂന്ന് നിക്ഷേപ മാര്‍ഗങ്ങളിലൂടെ ദീര്‍ഘകാല സമ്പാദ്യം സൃഷ്ടിക്കാം. പിപിഎഫ്, സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍, സ്വര്‍ണം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പ്രതിമാസം 5,000 രൂപ പിപിഎഫില്‍ നിക്ഷേപിക്കാം. നിലവിലെ 7.1 ശതമാനം പലിശ നിരക്ക് 25 വര്‍ഷവും തുടരുമെന്ന് കണക്കാക്കിയാല്‍ 15 ലക്ഷം രൂപയുടെ നിക്ഷേപം ഏകദേശം 41.23 ലക്ഷം രൂപയായി വളരും. പലിശ നിരക്കില്‍ മാറ്റമുണ്ടാകാമെങ്കിലും നികുതി ആനുകൂല്യങ്ങളാണ് പിപിഎഫിന്റെ പ്രധാന നേട്ടം.

സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍

പ്രതിമാസം 6,000 രൂപ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ വര്‍ഷവും നിക്ഷേപത്തുക 10 ശതമാനം വര്‍ധിപ്പിക്കുകയും 14 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയും ചെയ്താല്‍ 25 വര്‍ഷം കൊണ്ട് ഏകദേശം 3.40 കോടി രൂപ സമ്പാദിക്കാം. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം കാരണം ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപമാണിത്.

സ്വര്‍ണ നിക്ഷേപം

പ്രതിമാസം 4,000 രൂപ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. 25 വര്‍ഷത്തേക്ക് ശരാശരി 10 ശതമാനം വാര്‍ഷിക വരുമാനം ലഭിച്ചാല്‍ 12 ലക്ഷം രൂപയുടെ നിക്ഷേപം ഏകദേശം 53.51 ലക്ഷം രൂപയായി വളരാം. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ പരിഗണിക്കാം.

25 വര്‍ഷം കൊണ്ട് എത്ര രൂപ ലഭിക്കും?

നിക്ഷേപം പ്രതീക്ഷിക്കുന്ന സമ്പാദ്യം
പിപിഎഫ് 41.23 ലക്ഷം രൂപ
സ്മോൾ ക്യാപ് ഫണ്ട് 3.40 കോടി രൂപ
സ്വർണം 53.51 ലക്ഷം രൂപ
ആകെ 4.35 കോടി രൂപ

ഇങ്ങനെ മാസം 15,000 രൂപ മാറ്റിവെച്ച് നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ കുട്ടിക്ക് 25 വയസാകുമ്പോഴേക്കും വലിയൊരു സാമ്പത്തിക അടിത്തറ സൃഷ്ടിക്കാം.

ശ്രദ്ധിക്കുക: ഇവ പ്രതീക്ഷിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ്. മ്യൂച്വല്‍ ഫണ്ടുകളിലെയും സ്വര്‍ണത്തിലെയും നേട്ടം ഉറപ്പുള്ളതല്ല. പിപിഎഫ് പലിശ നിരക്കും മാറാം.

English Summary

New parents can plan for their child’s future by investing 15,000 every month across PPF, small-cap mutual funds and gold. With a 25-year investment horizon and assumed returns, this strategy could potentially build a corpus of around 4.35 crore to support major financial milestones such as higher education and marriage.

Follow Us