Kerala Gold Rate: സ്വര്‍ണവിലയില്‍ ഇന്നും രക്ഷയില്ല; വെള്ളി നിരക്ക് അറിയേണ്ടേ?
Gold and Silver Prices January 27 Tuesday: ഉച്ചകഴിഞ്ഞതോടെ അല്‍പം ആശ്വാസം നല്‍കി സ്വര്‍ണം വീണ്ടും വില തിരുത്തി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ 14,845, 1,18,760 എന്നീ നിരക്കുകളിലായി വ്യാപാരം.

പ്രതീകാത്മക ചിത്രം
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,000 ഡോളര്‍ പിന്നിട്ട ദിവസവും കടന്നുപോയിരിക്കുന്നു. ഉന്നതങ്ങളില്‍ വ്യാപാരം പുരോഗമിക്കുന്നത് ഇങ്ങ് കേരളത്തിലും വില വര്‍ധനവിന് കാരണമാകുന്നു. ജനുവരി 26 തിങ്കളാഴ്ച രാവിലെ സ്വര്‍ണം ഔണ്‍സിന് രാജ്യാന്തര വിപണിയില്‍ 5,090 ഡോളറായിരുന്നു വില. ഇതോടെ കേരളത്തില്‍ പവന് ഒറ്റടിക്ക് 3,000 രൂപ ഉയര്‍ന്ന് 1,19,320 എന്ന ചരിത്ര നിരക്കുമായി.
എന്നാല്‍ ഉച്ചകഴിഞ്ഞതോടെ അല്‍പം ആശ്വാസം നല്‍കി സ്വര്‍ണം വീണ്ടും വില തിരുത്തി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ 14,845, 1,18,760 എന്നീ നിരക്കുകളിലായി വ്യാപാരം.
സ്വര്‍ണവില 5,000 ഡോളര്‍ വൈകാതെ കടക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായിരുന്നുവെങ്കിലും, ഇത്രയും പെട്ടെന്നുള്ള കുതിപ്പ് ആശങ്ക വിതയ്ക്കുന്നു. ഇനിയും വില വര്‍ധനവുണ്ടാകാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. സ്വര്‍ണം 5,000 ഡോളര്‍ കടന്നതോടെ നിക്ഷേപകരും തങ്ങളുടെ സ്പീഡ് കൂട്ടി. ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഇനിയും വില വര്‍ധനവിന് കാരണമാകും.
വൈകാതെ സ്വര്‍ണം 6,000 ഡോളര്‍ പിന്നിടുമെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. 2025ല്‍ സംഭവിച്ചതുപോലുള്ള കുതിച്ചുചാട്ടത്തിന് സാധ്യതയില്ലെങ്കിലും ഇനിയും വില വര്‍ധനവ് പ്രതീക്ഷിക്കാം. എന്നാല്‍ 2026 ന്റെ ആദ്യമാസം പിന്നിടും മുമ്പ് 12 ശതമാനം വില വര്‍ധനവാണ് സ്വര്‍ണത്തിന് സംഭവിച്ചത്.
Also Read: Gold: ലക്ഷങ്ങൾ കൊടുക്കേണ്ട, ഒരു പവൻ സ്വർണം 97,168 രൂപയ്ക്ക് വാങ്ങാം, എങ്ങനെ?
സ്വര്‍ണത്തിന് പുറമെ വെള്ളിവിലയും മാറിമറിയുന്നു. കഴിഞ്ഞ ദിവസം 108 ഡോളറിലായിരുന്നു വെള്ളി. ഏഴ് ശതമാനത്തോളം വില വര്‍ധിച്ചത് 325 രൂപയിലേക്കും ഒരു ഗ്രാം എത്തിയിരുന്നു. വ്യാവസായിക ആവശ്യം വര്‍ധിക്കുന്നതാണ് വെള്ളിക്ക് വില ഉയരാന്‍ കാരണം.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ജനുവരി 26ന് വൈകിട്ട് എത്തിയ വില തന്നെയാണ് ജനുവരി 27 ചൊവ്വാഴ്ച രാവിലെയും. 1,18,760 രൂപയാണ് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്.
വെള്ളിവില
കേരളത്തില്‍ വെള്ളിവിലയില്‍ വര്‍ധനവ്. ഒരു ഗ്രാം വെള്ളിയ്ക്ക് 12 രൂപ ഉയര്‍ന്ന്, 387 രൂപയും ഒരു കിലോ വെള്ളിക്ക് 12,000 രൂപ ഉയര്‍ന്ന് 3,87,000 രൂപയുമായി വില.