Kerala Gold Rate: ആഭരണങ്ങള്‍ വാങ്ങിക്കോളൂ…ഇന്നത്തെ സ്വര്‍ണവില അറിഞ്ഞിട്ട് മാത്രം; നിരക്കിതാ

One Pavan Gold Rate in Kerala On Monday April 13: ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പല്‍ ഗതാഗതത്തിന് ഇന്ന് മുതല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉപരോധം ആരംഭിക്കാനാണ് അമേരിക്കന്‍ സൈനിക വിഭാഗമായ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നീക്കം.

Kerala Gold Rate: ആഭരണങ്ങള്‍ വാങ്ങിക്കോളൂ...ഇന്നത്തെ സ്വര്‍ണവില അറിഞ്ഞിട്ട് മാത്രം; നിരക്കിതാ

പ്രതീകാത്മക ചിത്രം

Updated On: 

13 Apr 2026 | 09:31 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം, വിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയില്‍ നിന്ന് 260 രൂപ കുറഞ്ഞ് 1,11,800 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഒരു ഗ്രാമിന് 14,010 രൂപയില്‍ നിന്ന് 13,975 രൂപയിലേക്കും വിലയെത്തി. 35 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. വെള്ളിക്കും വില കുറഞ്ഞു, കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,64,900 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 264.90 രൂപയുമാണ് ഇന്നത്തെ വില.

കടല്‍ പോലെയാണ് നിലവില്‍ സ്വര്‍ണം, ശാന്തമാകാന്‍ സാധിക്കുന്നില്ല. വില കൂടിയും കുറഞ്ഞും ഓരോ ദിവസവും സംഭവിക്കുന്നത് വലിയ മാറ്റങ്ങളാണ്. സ്വര്‍ണവിലയില്‍ വിലയിടിവ് സംഭവിക്കുന്നുണ്ടെങ്കിലും ആശ്വാസനിരക്ക് എന്നതിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചലനങ്ങള്‍ തന്നെയാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്.

ഹോര്‍മുസില്‍ വീണ്ടും അതൃപ്തി

ഇറാനും യുഎസും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചു. ഇതിന് പിന്നാലെ ഇറാനെ മുച്ചൂടും മുടിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കേന്ദ്രീകരിച്ച് പ്രതികാര നടപടികള്‍ നടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനെ മാത്രമല്ല, മറിച്ച് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഇനിയുള്ള നടപടികള്‍ ബാധിക്കാനും സാധ്യതയുണ്ട്.

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പല്‍ ഗതാഗതത്തിന് ഇന്ന് മുതല്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉപരോധം ആരംഭിക്കാനാണ് അമേരിക്കന്‍ സൈനിക വിഭാഗമായ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നീക്കം. ഇറാന്‍ തുറമുഖത്ത് നിന്ന് പുറപ്പെടുന്നതോ അല്ലെങ്കില്‍ അവിടേക്ക് പ്രവേശിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ഇത് ബാധിക്കും.

ചരക്ക് ഗതാഗതത്തിന് നേരെ ഉണ്ടാകാന്‍ പോകുന്ന ഈ നീക്കം സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ വിലയെയും സ്വാധീനിക്കും. ക്രൂഡ് ഓയിലിന്റെ വില വീണ്ടും ഉയരാനും സാധ്യതയുള്ളതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ഉണ്ടാകാന്‍ പോകുന്ന സമ്മര്‍ദം ചെറുതായിരിക്കില്ല.

Also Read: Kerala Gold Rate: ചര്‍ച്ച ഫലംകണ്ടില്ല, സ്വര്‍ണവില ഇനി എന്താകും? കുറഞ്ഞേക്കാം

സ്വര്‍ണവില ഉയരുമോ?

ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചാല്‍

  • ക്രൂഡ് ഓയില്‍ വില ഉയരും
  • ആഗോള വിപണി അനിശ്ചിതത്വത്തിലാകും
  • ഡോളറിന്റെ മൂല്യം മാറും
  • നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്കെത്തും

ഇങ്ങനെയുള്ള കാര്യങ്ങളാണ് സംഭവിക്കാന്‍ സാധ്യത. നിക്ഷേപകരുടെ സ്വര്‍ണത്തിലേക്കുള്ള ഒഴുക്ക് സ്വാഭാവികമായും വില വര്‍ധനവിന് ആക്കംക്കൂട്ടും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ