Gold Rate Forecast: ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും
Gold Prices May Increase Further Next Week, Say Market Experts: ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള സ്വര്‍ണവിലകള്‍ പരിശോധിക്കുകയാണെങ്കില്‍ യഥാക്രമം, 1,14560, 1,14,560, 1,14,560, 1,14,480, 1,14,200, 1,12,000, 1,12,000 എന്നിങ്ങനെ പോകുന്നു. 1,14,560 രൂപയാണ് ജൂണ്‍ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നുണ്ട്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍പനയ്ക്ക് തുടക്കമിട്ടാണ് ജൂണ്‍ ആറിന് സ്വര്‍ണവിപണി ക്ലോസ് ചെയ്തത്. ഇത്ര വലിയൊരു ഇടിവിന് സ്വര്‍ണം ഇത്ര പെട്ടെന്ന് തയാറാകുമെന്ന് ഉപഭോക്താക്കള്‍ കരുതിയില്ല. അതിനാല്‍ തന്നെ അവസരം മുതലെടുക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെ മുന്നോട്ടുവരികയും ചെയ്യുന്നുണ്ട്. ജൂണ്‍ മാസം ആരംഭിച്ചത് മുതല്‍ കാര്യമായ വില വര്‍ധനവ് ഇല്ലാതെയാണ് സ്വര്‍ണത്തിന്റെ മുന്നോട്ടുപോക്ക്, വിലയില്‍ അത്ര വലിയ ഇടിവുകള്‍ തുടക്കത്തില്‍ സംഭവിച്ചിരുന്നില്ലെങ്കിലും, ആദ്യ ആഴ്ചയുടെ അവസാനം വലിയ പ്രതീക്ഷകള്‍ സമ്മാനിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള സ്വര്‍ണവിലകള്‍ പരിശോധിക്കുകയാണെങ്കില്‍ യഥാക്രമം, 1,14560, 1,14,560, 1,14,560, 1,14,480, 1,14,200, 1,12,000, 1,12,000 എന്നിങ്ങനെ പോകുന്നു. 1,14,560 രൂപയാണ് ജൂണ്‍ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ മാസം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്നത് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയര്‍ത്തുന്നുണ്ട്.
അത്യുഗ്രന്‍ തേരോട്ടവുമായി സ്വര്‍ണം
കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണം നടത്തിയ പ്രകടനം അതിശയിപ്പിക്കുന്നതാണ്. 2025 മെയ് മുതല്‍ 2026 മെയ് വരെയുള്ള കാലയളവില്‍ സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,335 ഡോളറില്‍ നിന്നും 4,732 ഡോളറിലേക്കുള്ള യാത്രയാണ് നടത്തിയത്. അതായത് ചുരുങ്ങിയ കാലംകൊണ്ട് സംഭവിച്ചത് 41 ശതമാനത്തിന്റെ വര്‍ധനവ്.
ലോകരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണം ഇത്ര പെട്ടെന്ന് വളരുന്നതിന് വഴിയൊരുക്കിയത്. കഴിഞ്ഞ് പത്ത് വര്‍ഷത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ സ്‌ഫോടനാത്മകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് നാഷണല്‍ മൈനിങ് അസോസിയേഷന്റെ ഡാറ്റയില്‍ പറയുന്നത്. 2016നും 2025നും ഇടയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,250 മുതല്‍ 4,318 ആയി ഉയര്‍ന്നു.
എന്തുകൊണ്ട് സ്വര്‍ണവില മാറി?
2016നും 2019നും ഇടയില്‍ സ്വര്‍ണത്തിന്റെ വില സ്ഥിരതയുള്ളതായിരുന്നു. ഇക്കാലയളവില്‍ വളരെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് സംഭവിച്ചത്. എന്നാല്‍ കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ 2020ല്‍ ഈ ട്രെന്‍ഡ് മാറ്റി.
സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും കുറിച്ച് ആളുകള്‍ കാര്യമായി ചിന്തിക്കുകയും ആശങ്കാകുലരാകുകയും ചെയ്യാന്‍ തുടങ്ങി. മാത്രമല്ല നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്തതാണ് വില വര്‍ധനവിന് കാരണമായത്. 2025ല്‍ 2,623 ഡോളറില്‍ നിന്ന് 4,339 ഡോളറിലേക്കാണ് സ്വര്‍മം ഉയര്‍ന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 65 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചു.
Also Read: Kerala Gold Rate: സ്വർണം ഉടനെ വാങ്ങിച്ചോളൂ, വിലയിൽ വൻ ഇടിവ്, കുറഞ്ഞത് 2,200 രൂപ; ഇന്ന് പവന് എത്ര?
യുഎസ് ഡോളര്‍ മൂല്യം കുറയുന്നു– 2025ല്‍ മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ് ഇതിന് വഴിയൊരുക്കിയത്.
നികുതികള്‍– യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ നാള്‍ മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തിയിരുന്നു. ഇതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.
ആവശ്യം വര്‍ധിച്ചു– കോസ്റ്റ്‌കോ പോലുള്ള വ്യാപാരികളും ഓണ്‍ലൈന്‍ വില്‍പ്പനക്കാരും സ്വര്‍ണ നാണയങ്ങളും ബാറുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നു. അതിനാല്‍ തന്നെ വ്യക്തിഗത നിക്ഷേപങ്ങള്‍ വളരെ എളുപ്പത്തില്‍ നടക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് വിലയും ഉയര്‍ത്തും.
സ്വര്‍ണവില ഇനിയെങ്ങോട്ട്?
ജെപി മോര്‍ഗന്‍, മോര്‍ണിങ്‌സ്റ്റാര്‍ തുടങ്ങിയ സാമ്പത്തിക വിശകലന വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ അനുസരിച്ച് സ്വര്‍ണം സുരക്ഷിത നിക്ഷേപമായി ഇനിയും തുടരും. 2026ല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് സംഭവിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. അതിനാല്‍ നിലവിലെ വിലയിടിവ് കണ്ട് സന്തോഷിക്കേണ്ട, പൊന്ന് ഇനിയും കൈവിട്ട് ഉയരുമെന്ന കാര്യം ഉറപ്പാണ്.
English Summary
Gold prices may remain volatile during the week from June 8 to 13, with market experts cautioning that the recent decline should not be viewed as a lasting trend. Ongoing global economic uncertainties, central bank policies and investor demand for safe-haven assets could continue to support higher gold prices in the coming days.