Kerala Gold Rate: സ്വർണം ഉടനെ വാങ്ങിച്ചോളൂ, വിലയിൽ വൻ ഇടിവ്, കുറഞ്ഞത് 2,200 രൂപ; ഇന്ന് പവന് എത്ര?
Kerala Gold Rate Today, June 6: വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,14,200 രൂപ നിരക്കിലായിരുന്നു വ്യാപാരം ഗ്രാമിന് 14,275 രൂപയും. എന്നാൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. 2200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 1,12,000 രൂപയായി. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഉയരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 279.90 രൂപയും കിലോയ്ക്ക് 2,79,900 രൂപയുമാണ് നിരക്ക്.
സ്വർണവില ഇതുവരെ
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തിയത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.
പശ്ചിമേഷ്യൻ യുദ്ധത്തോടെ, വലിയൊരു മാറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.
ALSO READ: സ്വർണം വാങ്ങിച്ചോ, വൻ ഇടിവ്; ഇന്ന് പവന് എത്ര?
മെയ് മാസത്തിൽ കൂടിയും കുറഞ്ഞും സ്വർണവില മുന്നേറി. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നിരുന്നു. എന്നാൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. അവസാന ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ജൂണിലെ സ്വർണവില സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ജൂൺ 1, 2, 3 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു. 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. ആറാം തീയതിയായ ഇന്ന് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞത്.
സ്വർണവില കുറയുന്നതിന്റെ കാരണം
പശ്ചിമേഷ്യൻ സംഘർഷും മറ്റ് ഭൗമരാഷ്ട്രീയ സംഭവങ്ങളും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനനുസരിച്ച് കേരളത്തിലും സ്വർണവില മാറുന്നുണ്ട്. യു.എസിലെ തൊഴിൽവിപണിയിലെ മാറ്റമാണ് നിലവിലെ ഇടിവിന് കാരണം. യുഎസിൽ പുതുതായി 1.72 ലക്ഷം പേർക്കാണ് മേയിൽ തൊഴിൽ ലഭിച്ചതെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. തൊഴിൽ വിപ്ലവത്തിലൂടെ, യു.എസ് ഫെഡറൽ ബാങ്ക് സമീപകാലത്ത് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലും ഉയർന്നു. ഈ സൂചന ഡോളറിനെയും ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തി. ഡോളർ ശക്തമാകുന്നത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണ ഡിമാൻഡിനെ ബാധിക്കുമെന്ന വിലയിരുത്തൽ ഉണ്ടായി. ഇതോടെ സ്വർണവില ഇടിയുകയായിരുന്നു.
അതേസമയം, ഇറാനും യുഎസും തമ്മിൽ സമാധാന ഡീലിനുള്ള നീക്കങ്ങൾ വീണ്ടും സജീവമായത് എണ്ണവിലയിലും ഇടിവിന് വഴിവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ സ്വർണവിലയിൽ എന്തുസംഭവിക്കുമെന്നത് പ്രവചനാതീതമാണ്.
ജൂൺ മാസത്തെ സ്വർണനിരക്ക്
- ജൂൺ 1 : 114560
- ജൂൺ 2 : 114560
- ജൂൺ 3 : 114560
- ജൂൺ 4 : 1,14,480
- ജൂൺ 5 : 1,14,200
- ജൂൺ 6 : 1,12,000
English Summary:
Kerala Gold Rate Today, Huge Drop in Gold Price. The price of gold has dropped by Rs. 2,200 per sovereign, bringing the new rate down to Rs 1,12,000 per sovereign. The significant fall comes as a relief to buyers and those planning gold purchases.