Gold Rate: കന്നി മാസത്തില്‍ സ്വര്‍ണത്തിന് വിലകുറയും! ഏതുദിവസം പൊന്ന് വാങ്ങാം?
Best Season for Gold Buying: വിവാഹ സീസണില്‍ ഉണ്ടാകുന്ന ആവശ്യകതയാണ് പ്രധാനമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ അക്ഷയ തൃതീയ പോലുള്ള ഉത്സവങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന അമിതമായ പ്രാധാന്യവും വില വര്‍ധനവിനിടയാക്കുന്നു.
നമ്മുടെ നാട്ടില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന മാസങ്ങളും ഡിമാന്‍ഡ് കുറയുന്ന മാസങ്ങളുമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സ്വര്‍ണത്തിന്റെ വില വന്‍ കുതിപ്പാണ് നടത്തുന്നത്. ഇത് സ്വര്‍ണത്തെ ആഭരണമായി മാത്രം പരിഗണിക്കുന്നവരുടെ എണ്ണത്തില്‍ കുറവുവരുത്തി. എന്നാല്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു.
വിവാഹ സീസണില്‍ ഉണ്ടാകുന്ന ആവശ്യകതയാണ് പ്രധാനമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ അക്ഷയ തൃതീയ പോലുള്ള ഉത്സവങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന അമിതമായ പ്രാധാന്യവും വില വര്‍ധനവിനിടയാക്കുന്നു. ദീപാവലി സമയത്തും സ്വര്‍ണം വാങ്ങിക്കുന്നവര്‍ ഇന്ന് മലയാളികള്‍ക്കിടയിലുണ്ട്.
ഈ മഞ്ഞലോഹത്തെ എക്കാലത്തെയും മികച്ച നിക്ഷേപമായാണ് ആളുകള്‍ പരിഗണിക്കുന്നത്. സ്വര്‍ണം സൂക്ഷിച്ച് വെച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനോ ലക്ഷ്യമിടുന്നു. സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണത്തെ അപേക്ഷിച്ച് പണയം വെച്ച് ആവശ്യങ്ങള്‍ നടത്തുന്നവരുടെ നിരക്കാണ് കൂടുതല്‍.




ചിങ്ങ മാസത്തിലാണ് കേരളത്തില്‍ വിവാഹങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. ചിങ്ങം കഴിഞ്ഞാല്‍ വിവാഹങ്ങള്‍ ഏറെക്കുറെ അവസാനിക്കുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ധനു മാസം മുതലായിരിക്കും വിവാഹങ്ങളുടെ തുടക്കം. വൃശ്ചിക മാസത്തിലെത്തുന്ന ശബരിമല മണ്ഡലകാലമെല്ലാം ഇതിന് കാരണമാണ്.
ഇക്കാലയളവില്‍ സ്വര്‍ണത്തിനോട് പൊതുവേ ആര്‍ക്കും അത്ര താത്പര്യം ഉണ്ടാകാറില്ല. ആവശ്യങ്ങളില്ല എന്നതാണ് അതിന് പ്രധാന കാരണം. എന്നാല്‍ ചിങ്ങം കഴിഞ്ഞെത്തുന്ന കന്നി മാസത്തില്‍ വില കുറഞ്ഞാല്‍ സ്വര്‍ണം വാങ്ങിക്കാനായി കാത്തിരിക്കുന്നവരും ധാരാളം.
Also Read: Kerala Gold Rate: എന്റെ മോനേ! 80,000ത്തില്‍ നിന്നും കുതിച്ച് സ്വര്‍ണം, ഒരു പവന് ഇനി 1 ലക്ഷം
കന്നിയില്‍ വില കുറയുമോ?
നിലവിലെ സാഹചര്യത്തില്‍ അടുത്ത കാലത്തൊന്നും സ്വര്‍ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യാന്തര സംഘര്‍ഷങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള നയങ്ങള്‍, വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണി തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.
ഇന്ത്യയും യുഎസും തമ്മില്‍ തുടരുന്ന താരിഫ് യുദ്ധത്തിന് പിന്നാലെ ഇന്ത്യന്‍ രൂപ താഴോട്ടിറങ്ങിയത് രാജ്യത്തിന് തിരിച്ചടിയായി. ഡോളറിനെതിരെ വന്‍ ഇടിവാണ് രൂപ നേരിട്ടത്. ഇരുരാജ്യങ്ങളും തമ്മില്‍ രമ്യതയിലെത്തുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യും.