Kerala Gold Rate: ഞെട്ടിക്കല്‍ നിരക്കില്ല, സ്വര്‍ണവിലയില്‍ ആശ്വസിക്കാം

Gold and Silver Prices on February 3 Tuesday: രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിന് മുകളിലേക്ക് കടന്നതാണ് കേരളത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണത്തെ എത്തിച്ചത്.

Kerala Gold Rate: ഞെട്ടിക്കല്‍ നിരക്കില്ല, സ്വര്‍ണവിലയില്‍ ആശ്വസിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

03 Feb 2026 | 09:49 AM

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ആശ്വാസം. എന്നാല്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 1,12,320 രൂപയായിരുന്നു വില. അവിടെ നിന്നും 1,040 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,11,280 ലേക്ക് വിലയെത്തി. എന്നാല്‍ അതത്ര ആശ്വാസം നല്‍കുന്ന നിരക്കല്ല. ഒരു ഗ്രാമിന് 13,910 രൂപയിലേക്കും വിലയെത്തി. വിലയില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

വെള്ളിക്കും സംസ്ഥാനത്ത് വില കുറഞ്ഞു. 20 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 280 രൂപയിലേക്കും, കിലോയ്ക്ക് 20,000 രൂപ കുറഞ്ഞ് 2,80,000 രൂപയിലേക്കും വിലയെത്തി.

സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഏതൊരു ഇടിവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസമാണ്. 1.30 ലക്ഷത്തിലെത്തിയ സ്വര്‍ണം ജനുവരി 29ന് വൈകിട്ട് മുതലാണ് താഴോട്ടിറങ്ങാന്‍ ആരംഭിച്ചത്. 6,000 രൂപയോളം ഒരുമിച്ച് പല ദിവസങ്ങളിലും കുറഞ്ഞു. എങ്കിലും 1 ലക്ഷത്തിന് താഴേക്കില്ലെന്ന നിലപാടില്‍ തന്നെയാണ് സ്വര്‍ണവില.

ഫെബ്രുവരി രണ്ടിനും കേരളത്തില്‍ രണ്ട് തവണയാണ് വില കുറഞ്ഞത്, രാവിലെയും ഉച്ചയ്ക്കുമായി 9,840 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ആ ആശ്വാസം അധിക സമയം നീണ്ടുനിന്നില്ല. വൈകീട്ടായതോടെ വില തിരിച്ചുകയറി. പവന് 2000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ നിരക്ക് 1,12,320 ലേക്ക് മാറി. വീണ്ടും വിലയിടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് ഈ കയറ്റം തിരിച്ചടി സമ്മാനിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. സ്വര്‍ണം ഔണ്‍സിന് 5,000 ഡോളറിന് മുകളിലേക്ക് കടന്നതാണ് കേരളത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണത്തെ എത്തിച്ചത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തലപ്പത്തേക്ക് ജെറോം പവലിന് പകരമമായി കെവിന്‍ വാര്‍ഷ് ചുമതലയേല്‍ക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളും ട്രംപിന്റെ വിവിധ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളുമാണ് വലിയ തോതില്‍ വില ഇടിവിന് വഴിവെച്ചത്. വാര്‍ഷ് ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കൈവശമുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ നിക്ഷേപകര്‍ തിടുക്കം കൂട്ടി, ഇതും വിലയിടിയാന്‍ വഴിവെച്ചു.

Also Read: Gold Rate: വില കുറഞ്ഞത് കണ്ട് ആശ്വസിക്കേണ്ട, സ്വര്‍ണം തിരിച്ചുകയറും

അതേസമയം, സ്വര്‍ണം ഔണ്‍സിന് 6,300 ഡോളറിലേക്ക് എത്തുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. കേന്ദ്ര ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നുമുള്ള ശക്തമായ ഡിമാന്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഈ വില വര്‍ധനവ് സംഭവിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. വര്‍ധിച്ചുവരുന്ന ഇടിഎഫ് ഹോള്‍ഡിങുകള്‍, ഫിസിക്കല്‍ ബാര്‍ ആവശ്യകതകള്‍, കോയിനുകളുടെ ഡിമാന്‍ഡ് തുടങ്ങിവയെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നു.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി