AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പൊന്നിന്‍ ചന്തം കുറയില്ല, കുതിക്കും; ഇന്നത്തെ സ്വര്‍ണവില കണ്ടോ?

One Pavan Gold Rate on April 7 Tuesday: ഏപ്രില്‍ രണ്ടാം വാരത്തിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രില്‍ ആറിന് രാവിലെ വിലകുറച്ചും, ഉച്ചയ്ക്ക് ശേഷം വിലകൂട്ടിയും സ്വര്‍ണം ഞെട്ടിച്ചു. വൈകിട്ടോടെ ഒരു പവന് 1,10,480 രൂപയും ഗ്രാമിന് 13,810 രൂപയുമായിരുന്നു കേരളത്തിലെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,700 ഡോളറിന് അടുത്തേക്ക് കുതിച്ചതാണ് കേരളത്തിലും വില വര്‍ധനവിന് കാരണമായത്.

Kerala Gold Rate: പൊന്നിന്‍ ചന്തം കുറയില്ല, കുതിക്കും; ഇന്നത്തെ സ്വര്‍ണവില കണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 07 Apr 2026 | 07:02 AM

സ്വര്‍ണം വാങ്ങാന്‍ നല്ല നാളും നോക്കിയിരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണത്തിലേക്ക് അടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഓരോ ദിവസവും കാര്യമായ വിലയിടിവ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതുണ്ടാകുന്നില്ല. എന്നാല്‍ വില കുറയുന്നില്ലെന്ന് കരുതി സ്വര്‍ണം വാങ്ങാതിരിക്കാന്‍ പറ്റുമോ എന്ന ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കും, അതിനാല്‍ തന്നെ ജ്വല്ലറികളേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവില്ല.

ഏപ്രില്‍ രണ്ടാം വാരത്തിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രില്‍ ആറിന് രാവിലെ വിലകുറച്ചും, ഉച്ചയ്ക്ക് ശേഷം വിലകൂട്ടിയും സ്വര്‍ണം ഞെട്ടിച്ചു. വൈകിട്ടോടെ ഒരു പവന് 1,10,480 രൂപയും ഗ്രാമിന് 13,810 രൂപയുമായിരുന്നു കേരളത്തിലെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,700 ഡോളറിന് അടുത്തേക്ക് കുതിച്ചതാണ് കേരളത്തിലും വില വര്‍ധനവിന് കാരണമായത്.

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് പെട്ടെന്നുള്ള വില വര്‍ധനവിന് വഴിയൊരുക്കിയത്. എന്നാല്‍ ഇറാന് മുന്നില്‍ അന്ത്യശാസനയുമായി നിലയുറപ്പിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ഇറാന്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.

Also Read: Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? വില അറിഞ്ഞ് പ്ലാൻ ചെയ്യാം; ഇന്നത്തെ നിരക്ക്

എന്നാല്‍ അമേരിക്കയുടെ വാശിക്കുമുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. തങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനവും ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ഇറാന്‍ പറഞ്ഞു. അതിനാല്‍ തന്നെ യുദ്ധം കടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യുദ്ധം വീണ്ടും തുടരുകയാണെങ്കില്‍ സ്വര്‍ണവില താഴോട്ട് പതിക്കും.

Follow Us