Kerala Gold Rate: ഇതിലും നല്ല ദിവസം വേറെയില്ല; ഇന്ന് തന്നെ സ്വര്‍ണം വാങ്ങിച്ചാലോ?
Gold and Silver Rate in Kerala on December 19 Friday: സ്വര്‍ണത്തിന്റെ വില മാത്രമല്ല ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഈടാക്കുന്നത്. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതായി വരും. ആഭരണത്തിന്റെ ജിഎസ്ടി 5 ശതമാനമാണ്. 3 ശതമാനം മുതല്‍ പണികൂലിയും ആരംഭിക്കുന്നു.
ഒരു ലക്ഷത്തെ മുട്ടിയിരുമ്മി കുറേദിവസമായി സ്വര്‍ണവില നില്‍ക്കുന്നു, അതില്‍ നിന്ന് താഴേക്കാണോ മുകളിലേക്കാണ് വില കുതിക്കാന്‍ പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. ആഭരണം വാങ്ങിക്കാനാല്ലെങ്കില്‍ പോലും സ്വര്‍ണവില അറിഞ്ഞുവെക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ആരെയും സന്തോഷിപ്പിക്കുന്നതല്ല സ്വര്‍ണവില. ചരിത്ര നിരക്കുകള്‍ താണ്ടിയ സ്വര്‍ണം വിശ്രമിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു.
ഇവയും ശ്രദ്ധിക്കണം
സ്വര്‍ണത്തിന്റെ വില മാത്രമല്ല ആഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഈടാക്കുന്നത്. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയും നിങ്ങള്‍ നല്‍കേണ്ടതായി വരും. ആഭരണത്തിന്റെ ജിഎസ്ടി 5 ശതമാനമാണ്. 3 ശതമാനം മുതല്‍ പണികൂലിയും ആരംഭിക്കുന്നു.
വില കുതിക്കുമോ?
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അസ്ഥിത തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യത്ത് വില വര്‍ധിപ്പിക്കും. വീണ്ടും കരുത്തുകാട്ടാനുള്ള ശ്രമത്തിലാണ് നിലവില്‍ രൂപ, അത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Also Read: Gold Rate: പൊന്നുംവില കൊടുത്ത് പൊന്ന് വാങ്ങിയാല്‍ എന്താ ലാഭം? നഷ്ടം സംഭവിച്ചാല്‍ എന്ത് ചെയ്യും?
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ്, 98,400 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ്, 12,300 രൂപയുമായി.
ഇന്നത്തെ വെള്ളിവില
വെള്ളിവിലയ്ക്ക് ഇന്ന് വില വര്‍ധിച്ചിരിക്കുകയാണ്, ഗ്രാമിന് 10 പൈസ ഉയര്‍ന്ന് വില 224.10 ലേക്ക് എത്തി. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയര്‍ന്ന് 2,24,100 രൂപയുമായി വില.