AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: കുറയാത്തതെന്തേ പൊന്നേ! ഇന്നുള്ളത് ഏറ്റവും ഉയരത്തില്‍

Gold Price On August 8th Friday: നൂറിനും ഇരുനൂറിനും ലഭിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാണ് ഇന്ന് 1 ലക്ഷത്തോളം രൂപ കൊടുത്ത് മലയാളികള്‍ വാങ്ങിക്കുന്നത്. വില വര്‍ധിച്ചതോടെ വിവാഹങ്ങളിലും നിന്നും മറ്റും സ്വര്‍ണം പൂര്‍ണമായും ഇല്ലാതായി.

Kerala Gold Rate: കുറയാത്തതെന്തേ പൊന്നേ! ഇന്നുള്ളത് ഏറ്റവും ഉയരത്തില്‍
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 08 Aug 2025 | 09:48 AM

സ്വര്‍ണത്തിനോടുള്ള കൊതി മലയാളികള്‍ക്ക് നന്നായി കുറഞ്ഞുവെന്ന് തന്നെ പറയാം. നാളുകളായുള്ള വില വര്‍ധനവ് തന്നെയാണ് അതിന് പ്രധാന കാരണം. ഓരോ ദിവസവും വിലയില്‍ വലിയ കുതിച്ചുചാട്ടം സംഭവിക്കുന്നതല്ലാതെ കുറയുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി 70,000 ത്തിന് മുകളിലാണ് സ്വര്‍ണത്തിന്റെ വില.

നൂറിനും ഇരുനൂറിനും ലഭിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാണ് ഇന്ന് 1 ലക്ഷത്തോളം രൂപ കൊടുത്ത് മലയാളികള്‍ വാങ്ങിക്കുന്നത്. വില വര്‍ധിച്ചതോടെ വിവാഹങ്ങളിലും നിന്നും മറ്റും സ്വര്‍ണം പൂര്‍ണമായും ഇല്ലാതായി. നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ വിവാഹങ്ങള്‍ക്ക് സ്വര്‍ണം ഉപയോഗിക്കുന്നത്.

പതിവ് പോലെ ഇന്നും സ്വര്‍ണത്തിന് വില വര്‍ധിച്ചു. 560 രൂപയാണ് ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ വില 75,760 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 75,200 രൂപയിലായിരുന്നു ഒരു പവന്റെ വില്‍പന.

Also Read: Gold Rate Today: കുതിച്ച് സ്വര്‍ണവില, ഇനി താഴില്ല! ഒരു പവന് ഇന്ന് എത്ര നൽകണം?

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് ഉയര്‍ന്നത് 70 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന്റെ വില 9,470 രൂപയാണ്. കഴിഞ്ഞ ദിവസം 9,400 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണമുള്ളത്.

Follow Us