Gold Rate Today: വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് കൂടിയത് 600 രൂപ, ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate August 5: ഈ മാസത്തെ ഏറ്റവും ഉയർന്ന നിറക്കാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് വർധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില 74,960 രൂപയിലെത്തി. ഒരു ഗ്രാമിന് 9370 രൂപയാണ് ഇന്നത്തെ വിപണി വില.
ഓഗസ്റ്റ് മാസം ആരംഭിക്കുമ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയായിരുന്നു. സ്വർണ വിലയിൽ വൻ കുതിപ്പോടെയായിരുന്നു മാസം ആരംഭിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ വില വീണ്ടും വർധിച്ചു. 120 രൂപയാണ് കൂടിയത്. അങ്ങനെ ഒരു പവൻ സ്വർണത്തിന്റെ വില 74320 രൂപയായി.
പിന്നീട്, അടുത്ത രണ്ട് ദിവസവും ഇതേ വിലയിൽ തന്നെ തുടർന്നു. ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും സ്വർണ വിലയിൽ നേരിയ കുതിപ്പ് ഉണ്ടായത്. 40 രൂപയാണ് വർധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയരുന്നത്.
ALSO READ: എസ്‌ഐഎഫിനെ കുറിച്ചറിഞ്ഞോ? എസ്‌ഐപിയില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു?
കഴിഞ്ഞ മാസം 23നാണ് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയത്. 75,040 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് അടുത്ത ദിവസങ്ങളിൽ ഉണ്ടായ വിലയിടിവ് അല്പം ആശ്വാസം നൽകിയെങ്കിലും വീണ്ടും വില ഉയരുകയാണ് ചെയ്തത്.
അടുത്തമാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വർണവിലയിൽ ഉണ്ടാകുന്ന ഈ ചാഞ്ചാട്ടത്തിനുള്ള പ്രധാന കാരണം.