Kerala Gold Rate: പ്രതീക്ഷയ്ക്ക് വകയുണ്ടാവുമോ? സ്വർണ്ണവിലയിൽ ഇടിവ്; 2025ൽ വില കുറയുമോ കൂടുമോ
Gold Price Today 28th December 2024: വർഷാവസാനത്തിലേക്ക് കടക്കുമ്പോൾ സ്വർണം വാങ്ങാൻ മടിച്ചു നിൽക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന എന്തെങ്കിലുമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സ്വർണം വാങ്ങാൻ 2025 തിരഞ്ഞെടുക്കണമോ എന്നാണ് പലരുടെയും ആശങ്ക. വിദേശ കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലും യുഎസ് വ്യാപാര യുദ്ധങ്ങളും ഇടിഎഫുകളുടെ വാങ്ങലും കാരണം സ്വർണ വില 2025 ൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

സ്വർണ വില
ആഭരണപ്രിയർക്ക് പുതുവർഷത്തിൽ പ്രതീക്ഷയേകാൻ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയിലേക്കാണ് സ്വർണവില എത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7135 രൂപയിലേക്ക് എത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ച് 57200 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 25 രൂപ കൂടി 7150ലെത്തിയിരുന്നു. ഈ മാസം ആരംഭിച്ചതുമുതൽ സ്വർണ്ണത്തിൻ്റെ വില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. പുതുവർഷം പിറക്കാനിരിക്കെ ആഭരണപ്രിയർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ടാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ ഒമ്പത് മുതൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പിന്നീട് ഡിസംബർ 11-നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,820 രൂപയിലാണ് വ്യാപാരം നടന്നത്. പിന്നീട്, ഡിസംബർ 24-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. അന്ന് 56,320 രൂപയായിരുന്നു സ്വർണത്തിന്റെ വിപണി വില. എന്നാൽ അടുത്ത ദിവസം തന്നെ 480 രൂപ വർധിച്ച് സ്വർണ വില 56800 രൂപയിലെത്തി. തുടർന്ന്, അടുത്ത മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ നാലാം ദിവസം ചെറിയ ഇടിവുണ്ടായെങ്കിലും വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ആഗോള വിപണിയിലെ സ്വർണ്ണവില വർധന ഡോളറിൽ ആയതിനാൽ തന്നെ നേരിയ വില വർധന പോലും പ്രാദേശിക വിലയെ കാര്യമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമായി പറയേണ്ട ഒന്നാണ്.
ഡിസംബറിലെ സ്വർണ നിരക്കുകൾ
ഡിസംബർ 01: 57,200 രൂപ
ഡിസംബർ 02: 56,720 രൂപ
ഡിസംബർ 03: 57,040 രൂപ
ഡിസംബർ 04: 57,040 രൂപ
ഡിസംബർ 06: 57,120 രൂപ
ഡിസംബർ 07: 56, 920 രൂപ
ഡിസംബർ 08: 56, 920 രൂപ
ഡിസംബർ 09: 57,040 രൂപ
ഡിസംബർ 10: 57,640 രൂപ
ഡിസംബർ 11: 58,280 രൂപ
ഡിസംബർ 12: 58,280 രൂപ
ഡിസംബർ 13: 57,840 രൂപ
ഡിസംബർ 14: 57,120 രൂപ
ഡിസംബർ 15: 57,120 രൂപ
ഡിസംബർ 16: 57,120 രൂപ
ഡിസംബർ 17: 57,200 രൂപ
ഡിസംബർ 18: 57,080 രൂപ
ഡിസംബർ 19: 56,560 രൂപ
ഡിസംബർ 20: 56,320 രൂപ
ഡിസംബർ 21: 56,800 രൂപ
ഡിസംബർ 22: 56,800 രൂപ
ഡിസംബർ 23: 56,800 രൂപ
ഡിസംബർ 24: 56,720 രൂപ
ഡിസംബർ 25: 56,800 രൂപ
ഡിസംബർ 26: 57,000 രൂപ
ഡിസംബർ 27: 57,200 രൂപ
ഡിസംബർ 28: 57,080 രൂപ
പുതുവർഷത്തിൽ പ്രതീക്ഷിക്കാമോ?
വർഷാവസാനത്തിലേക്ക് കടക്കുമ്പോൾ സ്വർണം വാങ്ങാൻ മടിച്ചു നിൽക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന എന്തെങ്കിലുമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സ്വർണം വാങ്ങാൻ 2025 തിരഞ്ഞെടുക്കണമോ എന്നാണ് പലരുടെയും ആശങ്ക. വിദേശ കേന്ദ്ര ബാങ്കുകളുടെ ശക്തമായ വാങ്ങലും യുഎസ് വ്യാപാര യുദ്ധങ്ങളും ഇടിഎഫുകളുടെ വാങ്ങലും കാരണം സ്വർണ വില 2025 ൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 2025 ഡിസംബറോടെ രാജ്യാന്തര വില ഔൺസിന് 3,150 ഡോളറിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്.
2025 ൽ രാജ്യാന്തര വില ഔൺസിന് 3,000 ഡോളർ കടക്കുമെന്നും വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്. ട്രംപിൻറെ പോളിസികൾ യുഎസ് കടം ഉയർത്തുമെന്നും ഈ സമയത്ത് യൂറോപ്പും മറ്റു ലോകരാജ്യങ്ങളും സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.